GeneralLatest NewsNEWS

സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ല: ഇന്ദ്രൻസ്

സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ലെന്ന് നടൻ ഇന്ദ്രൻസ്. സെൻസർ ബോർഡിനെ പേടിച്ച് ഒരു സംഭാഷണം പറയാനോ എഴുതാനോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണെന്നും സിനിമയിലെ കഥാപാത്രം ശാരീരിക സവിശേഷതകൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് കൊടുക്കാതെ പൊളിറ്റിക്കലി ഇൻകറക്റ്റാണെന്ന് പറഞ്ഞാൽ എന്തുചെയ്യുമെന്നും നടൻ പറയുന്നു.

‘സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ല. ഒരു കഥാപാത്രം എന്തെങ്കിലും ശാരീരിക സവിശേഷതകൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് നൽകേണ്ട? അതൊക്കെ പൊളിറ്റിക്കലി ഇൻകറക്റ്റാണ്, ഒഴിവാക്കണം എന്ന് പറഞ്ഞാൽ എന്തുചെയ്യും. സെൻസർ ബോർഡിനെ പേടിച്ച്, ഒരു സംഭാഷണം പറയുമ്പോഴോ എഴുതുമ്പോഴോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ്’ ഇന്ദ്രൻസ് പറഞ്ഞു.

ഷാഫി സംവിധാനം ചെയുന്ന പുതിയ ചിത്രം ‘ആനന്ദം പരമാനന്ദം’ എന്ന സിനിമയാണ് ഇന്ദ്രൻസിന്റെ പുറത്തിറങ്ങാനിരിക്കുന്നത്. ഒരു മുഴുനീള കോമഡി കഥാപാത്രമാണ് നടൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Read Also:- 2022ൽ കണ്ടിരിക്കേണ്ട മികച്ച ഇന്ത്യൻ ചിത്രങ്ങൾ: ഫോർബ്സ് ലിസ്റ്റിൽ ഇടംനേടി രണ്ട് മലയാള ചിത്രങ്ങൾ

ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഷറഫുദ്ധീൻ, അജു വർഗീസ്, ബൈജു സന്തോഷ്, സിനോയ്‌ വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ 23ന് തിയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button