പാകിസ്ഥാന്‍ ആസ്ഥാനമായ ഒരു വെബ്‌സൈറ്റ്, രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകൾ, നാല് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വിഡ്‌ലി ഒടിടി പ്ലാറ്റ്‌ഫോമിന്റെ സ്മാര്‍ട്ട് ടിവി ആപ്പ് എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്. ദേശവിരുദ്ധ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നിരോധനമേർപ്പെടുത്തിയത്.
read also: എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു: ജൂഡ്
2021ലെ ഐ.ടി നിയമമനുസരിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശവിരുദ്ധമായ ഉള്ളടക്കം അടങ്ങിയ വെബ് സീരിസുകള്‍ ഈ പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേക്ഷണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഇവ നിരോധിക്കുന്നതെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിശദീകരിച്ചു.
അടുത്തിടെ വിഡ്‌ലി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയ സേവക്: ദി കണ്‍ഫെഷന്‍സ് എന്ന വെബ്‌സീരിസിൽ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍, അയോധ്യയിലെ ബാബറി മസ്ജിദ് വിഷയം, മാലേഗാവ് ബോംബ് സ്‌ഫോടനം, സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, അന്തര്‍-സംസ്ഥാനം നദീജലക്കരാര്‍ തുടങ്ങിയ പല സംഭവങ്ങളെയും തെറ്റായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം കണ്ടെത്തി.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികമായ നവംബര്‍ 26 ആരംഭിച്ച ഈ വെബ്‌സീരിസിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ പതാകയിലെ അശോക ചക്രത്തിന് തീപിടിക്കുന്ന രംഗമുണ്ട്. ഇത് ഇന്ത്യന്‍ സംസ്‌കാരത്തെയും ചരിത്രത്തെയും അപമാനിക്കുന്ന വികലമായ സങ്കല്‍പ്പമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
Post Your Comments