
മലയാളികളുടെ പ്രിയ നടിയാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയ മീര ജാസ്മിൻ, ഇടയ്ക്ക് സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. വിവാഹിതയായ ശേഷമായിരുന്നു മീരയുടെ ഇടവേള. പിന്നീട് ആ ബന്ധത്തിൽ നിന്ന് പിരിഞ്ഞ ശേഷവും മീര സിനിമയിൽ നിന്ന് വിട്ടുനിന്നു.
ഈ വർഷം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മീരാജാസ്മിൻ വീണ്ടും അഭിനയ രംഗത്ത് സജീവമായി. ജയറാം കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന്റെ മടങ്ങി വരവ്. സിനിമ തിയേറ്ററുകളിൽ വലിയ പ്രതികരണം ഇല്ലായിരുന്നുവെങ്കിലും മീര മടങ്ങിവരവ് അത്ര മോശമാക്കിയില്ല.
സമൂഹ മാധ്യമങ്ങളിലും മീരാജാസ്മിൻ മലയാളികളെ ഞെട്ടിച്ചുകൊണ്ടേയിരുന്നു. ഗ്ലാമറസ് ഫോട്ടോകൾ നടത്തിയായിരുന്നു താരം മലയാളികളെ ഞെട്ടിച്ചത്. ചില വിമർശനങ്ങൾ അതിന്റെ പേരിൽ താരം കേൾക്കേണ്ടി വന്നിട്ടുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും മീരാജാസ്മിൻ ധാരാളമായി പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ, മീരാജാസ്മിൻ ഒരു വിദേശ രാജ്യത്തിൽ നിന്നുള്ള തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. ഇവിടെ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങിയെന്ന് സൂചിപ്പിച്ചുകൊണ്ടാണ് മീര ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ഹിമവണ്ടിക്ക് സമയമായെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം മീരാജാസ്മിൻ കുറിച്ചു.
അതേസമയം, നവ്യ നായരും ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി. ഇൻസ്റ്റഗ്രാമിലാണ് താരം ഫോട്ടോ പങ്കുവച്ചത്. റിലയൻസ് സ്മാർട്ട് സൂപ്പർ സ്റ്റോർ ഉദ്ഘാടനത്തിന് വന്നതാണ് നടി. അതീവ സുന്ദരിയായാണ് താരം ഉദ്ഘാടനത്തിയത്. നടിയുടെ ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.
Post Your Comments