BollywoodGeneralLatest NewsNEWS

അതിന് പിന്നാലെ ഓടി ബോളിവുഡ് സ്വയം നശിപ്പിച്ചു: അനുരാഗ് കശ്യപ്

സൈറാത്ത് അനുകരിക്കാന്‍ തുടങ്ങി

കെജിഎഫ് 2 പോലെയുള്ള ഒരു സിനിമയെ അനുകരിക്കാന്‍ ശ്രമിക്കുന്നത് ബോളിവുഡിനെ സ്വയം നശിപ്പിക്കുന്നതിലേക്ക് തള്ളിവിട്ടെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. സൈറാത്ത് എന്ന സിനിമയുടെ വിജയം മറാത്തി സിനിമയെ എങ്ങനെ തകര്‍ത്തുവെന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also: നടൻ ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക്: സത്യപ്രതിജ്ഞ ബുധനാഴ്ച?

‘പണം സമ്പാദിക്കാനുള്ള സാധ്യത ആളുകള്‍ തിരിച്ചറിഞ്ഞപ്പോള്‍, അവര്‍ അവരുടെ രീതിയിലുള്ള സിനിമകള്‍ എടുക്കുന്നത് നിര്‍ത്തി. സൈറാത്ത് അനുകരിക്കാന്‍ തുടങ്ങി. ഇത് മറാത്തി സിനിമയില്‍ പ്രതിസന്ധിയായി. പുതിയ പാന്‍-ഇന്ത്യ ട്രെന്‍ഡിലെ സാഹചര്യവും സമാനമാണ്.’- അനുരാഗ് പറഞ്ഞു.

എല്ലാവരും പാന്‍-ഇന്ത്യ സിനിമ സിനിമ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത്തരം ചിത്രങ്ങളുടെ വിജയം 5-10% മാത്രമായിരിക്കും. കാന്താര, പുഷ്പ തുടങ്ങിയ സിനിമകള്‍ അവരുടെ സ്വന്തം കഥകളുമായി മുന്നോട്ട് വരാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ കെജിഎഫ് 2 പോലെയുള്ള ഒരു സിനിമയെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന്റെ വന്‍ വിജയവും ദുരന്തത്തിലേക്കാണ് എത്തിക്കുക. അതിന് പിന്നാലെ ഓടി ബോളിവുഡ് സ്വയം നശിപ്പിച്ചു. സിനിമാ പ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കുന്ന സിനിമകള്‍ കണ്ടെത്തണമെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button