പലപ്പോഴും വിവാദത്തിൽ നിറയുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ജാതീയതയെക്കുറിച്ചുള്ള താരത്തിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
പേരിന്റെ അറ്റത്തു നിന്നു ജാതി വാല്‍ എടുത്തു കളഞ്ഞാലും ഉള്ളില്‍ നിന്ന് അത്തരം ചിന്താഗതി എടുത്തുകളയാന്‍ പലർക്കും പറ്റില്ലെന്നു നടൻ പറയുന്നു. കഴിഞ്ഞ ദിവസം റിലീസിന് എത്തിയ ഭാരത് സര്‍ക്കസ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
read also: സ്ത്രീകളെ വെറുതെ വലിച്ചിഴക്കുന്നത് എന്തിന് ? ബാലയുടെ ആരോപണങ്ങളെ ചോദ്യം ചെയ്ത് നടി ആത്മീയ രാജന്‍
‘ഇന്നത്തെ തലമുറയ്ക്ക് ജാതി സംബന്ധമായ വിഷയങ്ങളൊന്നും അറിയില്ലെന്നായിരുന്നു ഒരു സ്ത്രീയുടെ അഭിപ്രായം. എങ്കില്‍ എല്ലാവരും മിണ്ടാണ്ടിരിക്കേണ്ടി വരില്ലേ? മാത്രമല്ല, വിപ്ലവങ്ങളെക്കുറിച്ചും സ്വാതന്ത്ര്യദിനത്തെക്കുറിച്ചുമെല്ലാം ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ. കുറേ കാര്യങ്ങളൊക്കെ നമ്മള്‍ അറിഞ്ഞിട്ട് ഇല്ലാതാക്കേണ്ടതാണ്. ആ സ്ത്രീ അത്രയെങ്കിലും ചിന്തിച്ചല്ലോ എന്നോര്‍ത്ത് നമുക്ക് സന്തോഷിക്കാം. ഒരു സിനിമ കൊണ്ടൊന്നും ജാതീയത ഇല്ലാതാകുന്നില്ല, ഇതോരോര്‍മപ്പെടുത്തലാണ്.- ഷൈന്‍ പറഞ്ഞു.
നടന്‍ സോഹന്‍ സിനുലാൽ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയാണ് ഭാരത് സര്‍ക്കസ്. അനൂപ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ഷൈന്‍ എത്തിയത്.
Post Your Comments