നടന്‍ ബാല ഉണ്ണിമുകുന്ദനെതിരെ ആരോപണവുമായി രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, പ്രതിഫല വിവാദത്തില്‍ പ്രതികരണവുമായി നടി ആത്മീയ രാജന്‍ രംഗത്ത്.
‘ഷഫീക്കിന്റെ സന്തോഷം’ എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം കൊടുത്തിട്ടുള്ളൂ എന്ന് എന്ത് അടിസ്ഥാനത്തിലാണ് ബാല സംസാരിച്ചതെന്ന് അറിയില്ലെന്ന് നടി പറഞ്ഞു. ആ സിനിമയില്‍ അഭിനയിച്ച സ്ത്രീ എന്ന നിലയില്‍ അത് തന്റെ കണ്‍സേണ്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു. ശമ്പളം കൊടുത്തില്ല എന്നത് അവര്‍ തന്നെ മുന്നിട്ടിറങ്ങി പറയാത്തിടത്തോളം കാലം ഇത് മറ്റുള്ളവരുടെ പ്രശ്‌നമാകുന്നില്ല. ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും ആത്മീയ രാജന്‍ ചോദിച്ചു.
read also: അജയ് കൃഷ്ണന്റെ ആത്മഹത്യയ്ക്ക് കാരണം നടനോ ? ഗുരുതര ആരോപണവുമായി ബാല
രണ്ട് പേര് തമ്മില്‍ വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കില്‍ അതിൽ സ്ത്രീകളെ വെറുതെ വലിച്ചിഴക്കുന്നത് എന്തിനാണെന്ന് താരം ചോദിച്ചു. സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും കാണുമ്പോള്‍ വേറെ രീതിയില്‍ അതിന് പല അര്‍ഥങ്ങളുണ്ട് എന്ന് കാണുന്നവര്‍ക്ക് തോന്നും. സ്ത്രീകളെ വലിച്ചിഴക്കണ്ടായിരുന്നുവെന്ന് താരം വ്യക്തമാക്കി.
Post Your Comments