GeneralNEWS

നടനെ വിമാനത്തിൽ നിന്ന് പുറത്താക്കിയത് അസ്വാഭാവിക പെരുമാറ്റത്തെ തുടർന്ന്: മെഡിക്കൽ പരിശോധന കഴിഞ്ഞു

ദുബായ് : ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു പരിശോധന. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു വ്യക്തമായതോടെ ഷൈൻ ഉടൻ നാട്ടിലേക്കു തിരിക്കും. ഒരിക്കൽ എക്സിറ്റ് അടിച്ചതിനാൽ പുതിയ വീസയ്ക്കുള്ള നടപടികൾക്കായി കാത്തിരിക്കുകയാണ്. കോക്പിറ്റിൽ കയറാനിടയായത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഷൈൻ ടോം പറയുന്നത്.

ഇന്നലെ റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ ദുബായിൽ എത്തിയത്. വിമാനത്തിനകത്ത് ഒാടി നടന്ന നടൻ പിന്നീട് പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു. നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് ഇറക്കി. വിമാനത്താവള പൊലീസിനു കൈമാറുകയും പരിശോധനകൾ നടത്തുകയുമായിരുന്നു.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് എയർ ഇന്ത്യാ വിമാന അധികൃതരാണ് ഷൈൻ ടോം ചാക്കോയെ പുറത്താക്കിയത്. ഷൈൻ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ട്. ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻസീനു ലാൽ സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സർക്കസ്. ഡിസംബർ ഒൻപതിന് ചിത്രം തിയറ്ററുകളിലെത്തി.

shortlink

Related Articles

Post Your Comments


Back to top button