GeneralLatest NewsMollywoodNEWS

കഴിഞ്ഞ തവണ ഒരു സീറ്റ്, ഇത്തവണ സിപിഎമ്മിനു അതും നഷ്ടമായി: പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം

ഹിമാചൽ പ്രദേശ് വിജയം പുതിയ അധ്യക്ഷൻ ഖാർഗെ ജിയുടെ വിജയമാണ്.

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം രാഷ്ട്രീയ ലോകം ഉറ്റു നോക്കുകയായിരുന്നു. ആർക്കെല്ലാം അടിതെറ്റും ആരെല്ലാം അധികാരത്തിലേക്ക് എത്തുമെന്നുള്ള ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് 156 എന്ന റെക്കോർഡ് സീറ്റ് സ്വന്തമാക്കി ഗുജറാത്തിന്റെ ഭരണം തുടർച്ചയായി ഏഴാം തവണയും ബിജെപി നേടി. കൂടാതെ ഹിമാചൽ പ്രദേശ് കോൺഗ്രസ് 40 സീറ്റ് നേടി ഭരണം പിടിച്ചു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിരീക്ഷണം പങ്കുവച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

read also: എല്ലാ രേഖകളും എന്റെ കയ്യിൽ ഉണ്ട്, പ്രതിഫലം വേണ്ടെന്നു പറഞ്ഞ ബാലയ്ക്ക് 2 ലക്ഷം രൂപ നൽകി: മറുപടിയുമായി വിനോദ്

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം

ഇന്ന് ഫലം പുറത്തു വന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ BJP യും, ഹിമാചൽ പ്രദേശ് സംസ്ഥാനത്ത് കോൺഗ്രസ്സ് പാർട്ടി യും ഭരണത്തിൽ വന്നുവല്ലോ..
ഗുജറാത്തിൽ BJP കഴിഞ്ഞ തവണ 99 സീറ്റ് കിട്ടി എങ്കിൽ ഇത്തവണ 156 എന്ന റെക്കോർഡ് സീറ്റ് കിട്ടി ഏഴാം തവണയാണ് തുടർച്ചയായി ഭരണത്തിൽ വരുന്നത്. കോൺഗ്രസ്സ് കഴിഞ്ഞ തവണ 77 സീറ്റ് ഉണ്ടായിരുന്നു. പക്ഷേ ഇത്തവണ വെറും 17 ലിൽ ഒതുങ്ങി. AAP 5 seat ഒപ്പിച്ചു.

മറുവശത്ത് ഹിമാചൽ പ്രദേശ് കോൺഗ്രസ് 40 സീറ്റ് നേടി ഭരണം പിടിച്ചു. ബിജെപി 25 മണ്ഡലങ്ങളിൽ മത്സരിക്കും ജയിച്ചു. AAP.. 0, CPM 0… കഴിഞ്ഞ തവണ സിപിഎം അവിടെ ഒരിടത്ത് ജയിച്ചിരുന്നു. പക്ഷേ ഇത്തവണ ആ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു, CPM നാലാം സ്ഥാനത്തായി പോയി.

ഹിമാചൽ പ്രദേശ് വിജയം പുതിയ അധ്യക്ഷൻ ഖാർഗെ ജിയുടെ വിജയമാണ്.. കോൺഗ്രസ്സ് ഐക്യത്തോടെ അവിടെ പ്രചരണം നടത്തുവാൻ അങ്ങേരുടെ നേതൃത്വത്തിന് കഴിഞ്ഞു. കൂടെ ഹിമാചലിൽ വിമത ശല്യം ബി ജെ പി ക്ക് പരാജയ കാരണമായി.

എങ്കിലും ജയിച്ച MLA മാരെ ഉടനെ കോൺഗ്രസ് Chandighad ലെ ഒരു പ്രമുഖ റിസോർട്ടിലെക്ക് മാറ്റുമെന്നും വാർത്തയുണ്ട്.. നിലവിൽ അതിൻ്റെ ആവശ്യം ഉണ്ടെന്നു ഞാൻ കരുതുന്നില്ല. ഇതോടെ ഇന്ത്യയിലെ മൂന്ന് സംസ്ഥാനത്ത് കോൺഗ്രസ്സ് ഭരണം ആയി.

(വാൽ കഷ്ണം.. ഇതോടെ ആം ആദ്മി പാർട്ടി ഒരു ദേശീയ പാർട്ടി ആയി മാറുകയാണ്.. ഹിമാചൽ പിടിച്ചെടുത്തത് കോൺഗ്രസിന് ആശ്വസിക്കാം എങ്കിലും , ശക്തമായ അടിത്തറയുള്ള ഗുജറാത്ത് തീർത്തും കൈവിടുന്നത് ആശങ്ക ഉണ്ടാക്കുന്നു.. മാത്രമല്ല AAP യെ അടിയന്തിരമായി പിടിച്ചു നിർത്തിയില്ല എങ്കിൽ ഭാവിയിൽ കോൺഗ്രസ് വോട്ടുകൾ അവർക്ക് പോയേക്കാം…)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments


Back to top button