ഉണ്ണി മുകുന്ദന്‍, ബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത പുത്തന്‍ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഈ ചിത്രത്തിന്റെ നിർമ്മാതാവും ഉണ്ണി മുകുന്ദനാണ്. സിനിമയില്‍ അഭിനയിച്ചതിന് തനിക്കോ, സംവിധായകന്‍ അനൂപ് പന്തളത്തിനോ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ പ്രതിഫലമൊന്നും ഉണ്ണി മുകുന്ദൻ നല്‍കിയില്ലെന്നാണ് ബാലയുടെ പുതിയ ആരോപണം.
read also: ‘തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’: റീൽസ് വീഡിയോ കണ്ടത് 40 ലക്ഷം പേർ, അവിശ്വസനീയമെന്ന് മനോജ് കെ ജയൻ
സിനിമയുടെ ക്യാമറമാനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചാണ് ബാല ഇക്കാര്യം വ്യക്തമാക്കിയത്. ‘നിങ്ങള്‍ക്ക് പൈസ തന്നിരുന്നോ’ എന്നാണ് ബാല ക്യാമറമാനോട് ഫോണില്‍ ചോദിക്കുന്നത്. ‘എനിക്ക് ഒന്നും തന്നിട്ടില്ല. ഒരു ലക്ഷം രൂപ തരാനുണ്ട്. എന്റെ ഭാര്യയും മക്കളും ആശുപത്രിയിലാണ്. എനിക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാന്‍ പോലും കാശില്ലാതെ ഇരിക്കുകയാണ്. അവര്‍ തരുമെന്ന് പറഞ്ഞതിനാല്‍ ഞാന്‍ ചോദിക്കാന്‍ പോയില്ല’,- ക്യാമറമാന്‍ പറയുന്നു.
ബാലയുടെ വാക്കുകളിങ്ങനെ…
സംവിധായകനും പ്രതിഫലം കൊടുത്തിട്ടില്ലെന്നാണ് പറഞ്ഞത്. എനിക്കും ഒറ്റ പൈസ പോലും തന്നിട്ടില്ല. പക്ഷേ സിനിമ ഇത്രയും വിജയമായി നല്ല ലാഭത്തില്‍ വിറ്റിരിക്കുകയാണ്. എല്ലാ ചാനലുകളിലും പോയി ബാല നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉണ്ണി പറയുന്നുണ്ട്. നല്ല കച്ചവടം നടക്കുമ്പോള്‍ ഇങ്ങനെയാണോ വേണ്ടത്. പിന്നെ ഞാന്‍ അറിഞ്ഞ വിവരം വെച്ച് ആ സിനിമയിലുണ്ടായിരുന്ന സ്ത്രീകള്‍ക്കെല്ലാം കാശ് കൊടുത്തിട്ടുണ്ടെന്നാണ്. സ്ത്രീകള്‍ക്ക് മാത്രം പൈസ കൊടുക്കുന്നതിന് വേറെ അര്‍ഥമുണ്ട്
എന്റെ അച്ഛന്‍ 426 സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പ്രേം നസീറിനെ അവതരിപ്പിച്ചത് എന്റെ മുത്തച്ഛനാണ്. ഉണ്ണി മുകുന്ദന്‍ ചെറിയൊരു പയ്യനാണ്. ഇങ്ങനെ ചതിക്കാന്‍ പാടില്ല. എല്ലാ ടെക്‌നീഷ്യന്മാരെയും കൊണ്ട് പണിയെടുപ്പിച്ചിട്ട് അവര്‍ക്ക് കാശ് കൊടുത്തില്ല. എന്നിട്ടവന്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് ഒരു കാറ് വാങ്ങി. ഇക്കാര്യങ്ങളെല്ലാം ഇടവേള ബാബുവിനെ വിളിച്ച് പറഞ്ഞു. പരാതി കൊടുക്കാനാണ് പുള്ളി നിര്‍ദ്ദേശിച്ചത്.’ ബാല പറയുന്നു
Post Your Comments