കൊച്ചി: മലയാളിയായ സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഡിസംബർ 9 ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു.
എസ്എൽഎസ് മൂവീസിന്റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്ഡിറെഡ്ഢി ശ്രീനിവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്.
ലെസ്ബിയൻ ക്രൈം ആക്ഷൻ ചിത്രവുമായി രാം ഗോപാൽ വർമ്മ : നായികമാരായി നൈനയും അപ്സരയും
പറുചുരി നരേഷ് ചിത്രത്തിൻ്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നു. രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് ഗാന്റടി കൃഷ്ണയാണ്.
എംഎൻ ബാൽറെഡ്ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ: പ്രാവിൻ പുടി, സ്റ്റണ്ട്സ്: ശങ്കർ, കൊറിയോഗ്രാഫർസ്: അജയ് സായി, വെങ്കട്ട് ദീപ്. വാർത്ത പ്രചരണം: പി ശിവപ്രസാദ്
Post Your Comments