CinemaLatest NewsNEWS

വെനെസ്ഡെ ആഡംസിന്റെ കഥ പറയുന്ന ‘വെനെസ്ഡെ’ നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ അഞ്ചാമത്

വെനെസ്ഡെ ആഡംസിന്റെ കഥ പറയുന്ന ‘വെനെസ്ഡെ’ നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ അഞ്ചാമത്. 752.5 ദശലക്ഷം വാച്ച് അവറുമായി ‘വെനെസ്ഡെ’ വെബ് സീരീസ് ട്രെൻഡിങ്ങിൽ അഞ്ചാമതെത്തിയത്. മറ്റ് പല നെറ്റ്ഫ്ലിക്സ് സീരീസുകളുടെ റെക്കോർഡിനെയും മറികടന്നുകൊണ്ടാണ് ‘വെനെസ്ഡെ’ ഈ നേട്ടം കൈവരിച്ചത്.

നവംബർ 23നാണ് വെനെസ്ഡെ റിലീസിനെത്തിയത്. ലോകമെമ്പാടും ജനപ്രീതി നേടിയ’ബ്രിഡ്ജർടൺ’ പരമ്പരയുടെ രണ്ടാം സീസൺ റിലീസ് ചെയ്ത് ആദ്യ 28 ദിവസങ്ങൾ പിന്നിടുമ്പോഴും 656.3 ദശലക്ഷം മണിക്കൂർ മാത്രമാണ് വാച്ച് അവർ. ‘സ്‌ട്രേഞ്ചർ തിംഗ്‌സ്’ 1.35 ദശലക്ഷം മണിക്കൂർ, ‘സ്‌ക്വിഡ് ഗെയിം’ 1.65 ദശലക്ഷം മണിക്കൂർ, ‘മണി ഹൈസ്റ്റ്’ 792.2 ദശലക്ഷം മണിക്കൂർ എന്നിങ്ങനെയാണ് മറ്റ് പരമ്പരകളുടെ കണക്ക്.

1991ൽ റിലീസ് ചെയ്ത ‘ആഡംസ് ഫാമിലി’ എന്ന സിനിമയു‌ടെ പശ്ചാത്തലത്തിലാണ് ‘വെനെസ്ഡെ’ ഒരുക്കിയിരിക്കുന്നത്. ആഡംസ് ഫാമിലിയെ അം​ഗമായ വെനെസ്ഡെ ആഡംസിന്റെ കഥയാണ് പരമ്പര. എട്ട് എപ്പിസോഡുകളാണ് നിലവിലുള്ളത്. സ്വഭാവത്തിലും ശരീരഭാഷയിലും കഴിവിലും വ്യത്യസ്തമായ 16കാരിയാണ് വെനെസ്ഡെ.

Read Also:- ജയറാമിനൊപ്പം 16 സിനിമകള്‍ ചെയ്തിട്ടുണ്ട്, വാസ്തവത്തില്‍ ഞങ്ങള്‍ ഇപ്പോൾ നല്ല സൗഹൃദത്തില്‍ അല്ല: രാജസേനന്‍

തന്റെ മാതാപിതാക്കളിലുള്ള ചില മാന്ത്രിക കഴിവുകൾ തന്നിലുണ്ടെങ്കിലും അതിനോട് വെനെസ്ഡെയ്ക്ക് താല്പര്യമില്ല. എന്നാൽ ആ കഴിവുകൾ കൊണ്ടുവരുന്നതിന് വേണ്ടി വെനെസ്ഡെയെ മാതാപിതാക്കൾ നിർബന്ധിക്കുന്നു. തുടർന്ന് അവർ പഠിച്ച നെവർമോർ അക്കാദമിയിൽ വെനസ്ഡെയെ ചേർക്കുകയും അവിടെയുള്ള സംഭവങ്ങളുമാണ് വളരെ രസകരമായ രീതിയിൽ പരമ്പരയിലൂടെ കാണാൻ സാധിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button