GeneralLatest NewsMollywoodNEWSTV Shows

സ്വന്തം ഭാര്യയെക്കുറിച്ച്‌ പോലും അശ്ലീലം പറയുന്ന സംവിധായകന്‍, ചോദ്യം ചെയ്തതോടെ സീരിയലിൽ നിന്നും പുറത്താക്കി: മഹിമ

, അഡ്ജസ്റ്റ്മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ നമ്മളോട് ഒരു ശത്രുത പോലെയാണ്

കുടുംബ പ്രേക്ഷകർക്ക് പരിചിതയാണ് മഹിമ. നിരവധി സിനിമകളിലും പരമ്പരകളിലും വേഷമിട്ട മഹിമ സിനിമയില്‍ നിന്നും സീരിയലില്‍ നിന്നുമെല്ലാം മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു തുറന്നു പറയുന്നു. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സിനിമ -സീരിയൽ രംഗത്തെ ചില മോശം അനുഭവം താരം പങ്കുവച്ചത്.

‘ഓഫറുകള്‍ ഒരുപാട് വരുന്നുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തെ കുറിച്ചും പേമന്റിനെ കുറിച്ചും സംസാരിച്ച്‌ കഴിഞ്ഞാല്‍ പിന്നെ പറയുന്നത് അഡ്ജസ്റ്റ്മെന്റിനെ കുറിച്ചാണ്. അതോടെ ആ ഫോണ്‍ കോള്‍ കട്ട് ചെയ്യും. സിനിമ ചെയ്യാം, അഡ്ജസ്റ്റ്മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ നമ്മളോട് ഒരു ശത്രുത പോലെയാണ്’- മഹിമ പറയുന്നു. മുൻ കാലങ്ങളെ അപേക്ഷിച്ച്‌ ഇന്ന് ആര്‍ട്ടിസ്റ്റിനോടുള്ള ബഹുമാനം കുറഞ്ഞിട്ടുണ്ടെന്നും മഹിമ പറയുന്നുണ്ട്.

read also: പല മഹാശാസ്ത്രജ്ഞന്മാരും സംസ്ഥാനം വിട്ട് ഓടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്: കൂട്ടിക്കല്‍ ജയചന്ദ്രന്‍

‘അടുത്തിടെ ഒരു സീരിയലിന് 15 ദിവസത്തെ കാള്‍ ഷീറ്റില്‍ എന്നെ വിളിച്ചു. സീരിയലില്‍ ഒരു വേഷം ചെയ്യുമ്പോള്‍ അതിന്റെ എല്ലാ സാധനങ്ങളും വാങ്ങേണ്ടത് നമ്മള്‍ തന്നെയാണ്. എല്ലാം വാങ്ങി സെറ്റില്‍ എത്തിയപ്പോള്‍ മുതല്‍ വളരെ മോശം അനുഭവമാണ് എനിക്കുണ്ടായത്. ഒട്ടും ബഹുമാനം ഇല്ല, അമ്മ, അച്ഛന്‍ ബന്ധം എന്താണെന്ന് പോലും അറിയില്ല. സംവിധായകന്‍ സ്വന്തം ഭാര്യയെ കുറിച്ച്‌ അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു, അത് കേട്ട് കൊണ്ട് അസിസ്റ്റന്‍സ് നില്‍ക്കുന്നു. ഇത് ലൊക്കേഷനില്‍ സ്ഥിരം ആണ്. ജോലി കഴിഞ്ഞ് നമ്മളെ കൊണ്ടു വിടുമ്പോൾ കാറിലിരുന്നും ഇതേ അശ്ലീലം കേള്‍ക്കണം. അവസാനം അത് ഒന്ന് മാറ്റി തരാനായി ഞാന്‍ പറഞ്ഞു. അത് വലിയ പ്രശ്നം ആയി. അതിനാല്‍ 15 ദിവസം എന്ന് പറഞ്ഞ സീരിയലില്‍ നിന്നും രണ്ട് ദിവസം കൊണ്ട് തന്നെ പുറത്താക്കി’- മഹിമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button