കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് ഉമ നായർ. ജീവിതത്തിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് നടി ഉമ നായര്‍ സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത് ശ്രദ്ധനേടുന്നു. വിവാഹം തന്റെ മാത്രം തീരുമാനമായിരുന്നതിനാല്‍ ആ ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നപ്പോള്‍ ആരും തനിക്കൊപ്പം നിന്നില്ലെന്നും ഒറ്റയ്ക്ക് നിന്നാണ് പോരാടിയതെന്നും ഉമ വെളിപ്പെടുത്തി.
read also: എറണാകുളത്തെ എല്ലാ ബാറിലും കേറി അടിച്ചോണ്ടിരുന്നതാ, ഇപ്പോൾ ആ പ്രൈവസി ഒക്കെ പോയി: ധ്യാൻ ശ്രീനിവാസൻ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാന്‍ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച ആളാണ്. അതിന് ശേഷം നിരവധി സങ്കടങ്ങള്‍ നേരിടേണ്ടി വന്നു. എന്റെ പേഴ്സണല്‍ ലൈഫില്‍ വേദനിക്കേണ്ടി വന്നത് മുതലാണ് പലതും എനിക്ക് മനസിലായത്. എന്റെ മാത്രം തീരുമാനം കൊണ്ട് വിവാഹം കഴിഞ്ഞതാണല്ലോ. അതുകൊണ്ട് അച്ഛനേയോ അമ്മയേയോ സഹോദരങ്ങളെയോ ഒന്നും കുറ്റപ്പെടുത്താനാവില്ല. അതിനാല്‍ കുടുംബ ജീവിതത്തില്‍ വേദന വരുമ്പോള്‍ അത് എന്റെ മാത്രം പ്രശ്നമാണ്. കുടുംബ ജീവിതത്തില്‍ പ്രശ്നം വന്നപ്പോള്‍ ഞാന്‍ കാട്ടില്‍ അകപ്പെട്ടപോലെയായിരുന്നു. അവിടെ വെച്ചാണ് ഞാന്‍ ജീവിതത്തില്‍ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞത്. ഇനി ഞാന്‍ ഒറ്റയ്ക്കാണ് ആ പ്രശ്നങ്ങളില്‍ നിന്ന് കയറി വരേണ്ടതെന്ന് അന്ന് ഞാന്‍ മനസിലാക്കി.’
‘കല്ലും മുള്ളും തീയും നിറഞ്ഞ വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്. അതെല്ലാം ഞാന്‍ ചാടി കടന്നു. കാരണം എന്നെ മാത്രം വിശ്വസിച്ച് രണ്ട് ജീവനുകള്‍ വീട്ടിലുണ്ടായിരുന്നു, എന്റെ മക്കള്‍. അവരെ ബാധ്യതയായി ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല. ഒരു അമ്മയാകുക എന്നത് ഭൂമിയിലെ ഏറ്റവും വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു അമ്മയെന്ന നിലയില്‍ എന്റെ മക്കളെ എന്നാല്‍ കഴിയും വിധം പൂര്‍ണതയില്‍ എത്തിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. വാശിയായിരുന്നു.’- ഉമ നായര്‍ പറഞ്ഞു.
Post Your Comments