![](/movie/wp-content/uploads/2022/01/aishwarya-lakshmi.jpg)
സൂരറൈ പോട്ര് സിനിമയിൽ സൂര്യയുടെ നായികയാവാൻ ഓഡിഷനിൽ പങ്കെടുത്തിരുന്നുവെന്ന് നടി ഐശ്വര്യ ലക്ഷ്മി. ബൊമ്മിയാകാന്‍ താന്‍ അനുയോജ്യ അല്ലായിരുന്നുവെന്നും മധുര ശൈലിയിൽ തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു. ബൊമ്മിയെന്ന കഥാപാത്രത്തെ അപര്‍ണ ബാലമുരളിയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.
‘സൂരറൈ പോട്രില്‍ അപര്‍ണ ചെയ്ത റോളിലേക്ക് ഞാന്‍ നേരത്തെ ഓഡിഷന് ചെന്നിരുന്നു. പക്ഷേ ലഭിച്ചില്ല. കാരണം, ഒന്ന് ഞാനതിന് അനുയോജ്യ ആയിരുന്നില്ല. ഒപ്പം ഞാന്‍ മധുര തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ല. ആര്‍ക്കാണ് റോള്‍ ലഭിച്ചതെന്ന് പിന്നീട് നോക്കിയിരുന്നു. അപര്‍ണ ബാലമുരളിക്കാണ് ലഭിച്ചതെന്ന് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി’.
‘അവള് ഒരു ബ്രില്യന്റ് ആക്ടറാണ്. അവള് ആ റോള്‍ ചെയ്ത ശേഷം എനിക്ക് മറ്റാരെയും ആ റോളിലേക്ക് ചിന്തിക്കാന്‍ പറ്റിയില്ല. അപര്‍ണ പെര്‍ഫോം ചെയ്ത രീതി വളരെ മനോഹരമായിരുന്നു. അവരുടെ കെമിസ്ട്രിയും ഫയര്‍ ആയിരുന്നു’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Read Also:- ആദ്യം അഭിനയിച്ച ഹ്രസ്വചിത്രത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ പേടിയായിരുന്നു: ആമീർ ഖാൻ
ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രമാണ് ഗാട്ട ഗുസ്തി. രാക്ഷസന് സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ വിഷ്ണു വിശാലാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Post Your Comments