GeneralLatest NewsMollywoodNEWS

ഈ ചായ ഉണ്ടാക്കിയത് ഞാൻ അല്ലെ, നിങ്ങൾക്കു എന്നോട് പറയാൻ പാടില്ലേ? അൽഫോൻസ് പുത്രന്റെ ചായ ചർച്ച, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം !!! പാല് കേടായോ , കരിഞ്ഞോ ?

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. പൃഥിരാജ്, നയൻ‌താര തുടങ്ങിയ താരനിര അണിനിരന്ന ഗോൾഡ് ആണ് അൽഫോൻസ് പുത്രൻ ഒരുക്കിയ പുതിയ ചിത്രം. ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമെന്ന നിലയിൽ ഗോൾഡിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ഗോൾഡിന്റെ നെഗറ്റീവ് റിവ്യൂകളെക്കുറിച്ചു അൽഫോൻസ് പുത്രൻ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം !!! പാല് കേടായോ , കരിഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാൽ അടുത്ത തവണ ചായ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കാം എന്നും അല്ലാതെ അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്നും സമൂഹമാധ്യമത്തിൽ അൽഫോൻസ് പുത്രൻ കുറിച്ചു. വളരെപ്പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് .

read also: തെന്നിന്ത്യന്‍ നടി ഹൻസിക വിവാഹിതയായി

‘ കാശ് കൊടുത്തു വാങ്ങിയ ചായ വായിൽ വയ്ക്കാൻ കൊള്ളില്ല എങ്കിൽ എന്ത് ചെയ്യണം ? മിണ്ടാതെ ഉരിയാടാതെ കാശും കൊടുത്ത് പോകണം എന്നാണോ ? അതും നന്നായി ചായ ഉണ്ടാക്കുന്ന ആളുടെ സ്പെഷ്യൽ ചായ കാലങ്ങൾക്ക് ശേഷം കിട്ടുന്നു എന്ന് കേട്ട് കുടിക്കാൻ പോകുമ്പോൾ !! പോട്ടെ ഒരു മറുപടി തരാമോ ? നയൻ താരയെ എന്ത് പറഞ്ഞ് ആണ് കൺവിൻസ് ചെയ്തത് ??’ എന്നായിരുന്നു ഒരാൾ ചോദിച്ചത്. ഇതിനു കൃത്യമായ മറുപടിയും അൽഫോൻസ് പുത്രൻ നൽകി.

‘ഈ ചായ ഉണ്ടാക്കിയത് ഞാൻ അല്ലെ. നിങ്ങൾക്കു എന്നോട് പറയാൻ പാടില്ലേ ? അത് മൈക്ക് വെച്ച് വിളിച്ചു പറയണോ എന്നുള്ളത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം.’-എന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്.

ചർച്ചയ്ക്ക് കാരണമായ അൽഫോൻസ് പുത്രന്റെ പോസ്റ്റ് പൂർണ്ണ രൂപം

ഗോൾഡിനെ കുറിച്ചൊള്ള ….നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ….എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്കു.
ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം !!! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു…എന്ന് പറഞ്ഞാൽ ചായ ഇണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ…നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്…ഗോൾഡ് എന്നാണു. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ … ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.

NOTE * ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു…ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം…ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്…നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്.
എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ. !!!!!

shortlink

Related Articles

Post Your Comments


Back to top button