നമുക്ക് മോശമായി പെരുമാറാനുള്ള ലൈസൻസാണ് സിനിമയെന്ന് നടൻ വിജയ് സേതുപതി. റിയൽലൈഫിൽ നമുക്ക് ഒരു വില്ലനാകാൻ കഴിയില്ലെന്നും നമുക്ക് മോശമായി പെരുമാറാനുള്ള ലൈസൻസാണ് സിനിമയെന്ന് വിജയ് സേതുപതി പറയുന്നു.
‘വില്ലനായി വന്ന സിനിമയിൽ വലിയ നടന്മാരോടൊപ്പമാണ് അഭിനയിച്ചത്. അവരുടെ റീച്ച് വളരെ വലുതാണ്. വിജയ്‍യുടെ വില്ലനായി വന്നു, അദ്ദേഹത്തിന് ഒരുപാട് ഫാൻസ് ഉണ്ട്. രജനി സാറിന്റെയും കമൽ സാറിന്റെ ഫാൻസ് നിരവധിയാണ്. ഇപ്പോൾ ഷാരൂഖ് ഖാന്റെ കൂടെയും അഭിനയിച്ചു. അതുകൊണ്ട് തന്നെ സിനിമയ്ക്ക് നല്ല റീച്ചും ലഭിക്കുന്നുണ്ട്’.
‘അതിലുപരി ആ സിനിമകളും അതുപോലെ എൻ്റർടെയ്നറാണ്. വില്ലൻ എന്ന് പറയുന്നത് ഒരു പവറാണ്. റിയൽ ലൈഫിൽ നമുക്ക് ഒരു വില്ലനാകാൻ കഴിയില്ല. അതേസമയം, നമുക്ക് മോശമായി പെരുമാറാനുള്ള ലൈസൻസാണ് സിനിമ എന്ന് പറയാം. എല്ലാവരിലും ഒരു വില്ലൻ ഉണ്ട്. അതുകൊണ്ട് അത്തരം കഥാപാത്രം ചെയ്യുമ്പോൾ ഒരു ഫ്രീഡം ഉണ്ട്.
Read Also:- ‘ഒരിക്കൽ സ്കോട്ട്ലൻഡിൽ, ഹലോ ഡിസംബർ’: ചിത്രങ്ങൾ പങ്കുവെച്ച് ഭാവന
‘നീ എന്ത് വിചാരിച്ചാലും എനിക്ക് എന്താണ്, ഞാൻ ആരാണെന്ന് അറിയാമോ’ അങ്ങനെ പറയാൻ കഴിയുന്ന ഒരു ഫ്രീഡം വില്ലൻ കഥാപാത്രങ്ങളുണ്ട്. നമ്മൾ ഔട്ട് ഓഫ് ദി ബോക്സ് എന്ന് പറയില്ലേ, ഞാൻ പറയും അങ്ങനെ ഒരു ബോക്സേ ഇല്ല, പിന്നെ എന്തിനാണ് ഔട്ട് ഓഫ് ദി ബോക്സ്? അതുപോലെയാണ് വില്ലൻ’ വിജയ് സേതുപതി പറഞ്ഞു.
Post Your Comments