ജീവിതത്തിൽ പരാജയപ്പെട്ടവരാണ് ബിഗ് ബോസിൽ പങ്കെടുക്കുന്നതെന്ന് ഭാരത് പേ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ. ഷോയുടെ അവതാരകൻ സൽമാൻ ഖാന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്താൽ പങ്കെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും അഷ്നീർ പറഞ്ഞു. ബോളിവുഡിൽ വർഷങ്ങളായി തുടരുന്ന റിയാലിറ്റി ഷോ നിലവിൽ പതിനാറാം സീസണിലാണ്.
‘എന്നെ ഒരിക്കലും നിങ്ങൾ ബിഗ് ബോസിൽ കാണില്ല. പരാജയപ്പെട്ട വ്യക്തികൾ മാത്രമാണ് ആ ഷോയിൽ പോകുന്നത്, വിജയിച്ച ആളുകളല്ല. ഞാൻ ഒരിക്കലും ആ ഷോയിൽ പോകില്ല. ഞാൻ ബിഗ് ബോസ് കാണുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീടെനിക്ക് അത് വളരെ വിരസമായി തോന്നി. എന്നെ വിളിച്ചിരുന്നു, ഞാൻ ക്ഷണം നിരസിച്ചു’ അഷ്നീർ ഗ്രോവർ പറഞ്ഞു.
Read Also:- സ്‌കൂളിലെ ആണ്‍കുട്ടികള്‍ എന്നോട് എംഡിഎംഎ വേണോ എന്ന് ചോദിച്ച് വന്നിട്ടുണ്ട്: മീനാക്ഷി
കൂടുതൽ പണം നൽകിയാൽ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോൾ സൽമാൻ ഖാനേക്കാൾ കൂടുതൽ ലഭിച്ചാൽ പരിഗണിക്കാമെന്നും അഷ്നീർ തമാശയായി പറഞ്ഞു. ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത് മുതൽ അഷ്‌നീർ ഗ്രോവർ പ്രേക്ഷകർക്ക് സുപരിചിതനായി. സോണിയിൽ സംപ്രേക്ഷണം ചെയ്യുന്ന ബിസിനസ് ഷോ ഷാക്ക് ടാങ്ക് ഇന്ത്യയുടെ ആദ്യ സീസണിൽ ജഡ്ജാണ് അഷ്‌നീർ.
Post Your Comments