കുടുംബ പ്രേക്ഷകർ ഏറെയുള്ള ടെലിവിഷന്‍ ഷോ ആണ് ചക്കപ്പഴം. ഈ പരമ്പരയിൽ ലളിതാമ്മ എന്ന കഥാപാത്രമായെത്തുന്ന താരമാണ് സബീറ്റ ജോര്‍ജ്. ഇനി താൻ പരമ്പരയിൽ ഉണ്ടാകില്ലെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ലളിതാമ്മയായി തുടരാനാവില്ലെന്ന് താരം അറിയിച്ചത്.
‘തന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട്. എന്നാല്‍ ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. കാരണങ്ങള്‍ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയം നിശബ്ദതയാണ് ഏറ്റവും ശക്തം. തുടര്‍ന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മള്‍ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യട്ടെ. ചേര്‍ത്ത് നിര്‍ത്തുക. കഴിയുവോളം’- സബീറ്റ ജോര്‍ജ് കുറിച്ചു.
Post Your Comments