GeneralLatest NewsMollywoodNEWS

എവിടേയ്‌ക്കാണ് പോകുന്നതെന്ന് അറിയില്ല, എന്നാല്‍ ഞാന്‍ എന്റെ വഴിയിലൂടെയാണ്: മഞ്ജു വാര്യര്‍

ഇഷ്ടമുള്ളിടത്തേക്ക് പോകാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും സ്വാതന്ത്ര്യം കിട്ടുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമല്ലേ

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി മഞ്ജു വാര്യരുടെ പുതിയ ചിത്രം. ‘ഞാന്‍ എവിടേയ്‌ക്കാണ് പോകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഞാന്‍ എന്റെ വഴിയിലൂടാണ്’ എന്ന് കുറിച്ചു കൊണ്ട് ബാഗും തോളിലേറ്റി യാത്ര പോകാനൊരുങ്ങുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞ ടീ ഷര്‍ട്ടും കറുത്ത പാന്റും വെളുത്ത ഷൂവും ധരിച്ച്‌, തലയില്‍ തൊപ്പിയും മുഖത്ത് കണ്ണടയും ധരിച്ചുള്ള താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഇഷ്ടമുള്ളിടത്തേക്ക് പോകാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും സ്വാതന്ത്ര്യം കിട്ടുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമല്ലേ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, enjoy and be safe’, ‘സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ആമിയുടെ ഒരു ലുക്കുണ്ടല്ലോ..’ എന്നിങ്ങനെയുള്ള കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button