GeneralLatest NewsMollywoodNEWS

ആ അഡ്രസ് കിട്ടിയില്ലായിരുന്നെങ്കിൽ ഞാന്‍ സൈന്യത്തില്‍ ചേരുമായിരുന്നു: ഉണ്ണി മുകുന്ദന്‍

ലോഹിതദാസില്‍ നിന്ന് കിട്ടിയ ഫീഡ് ബാക്ക് വളരെ വലുതായിരുന്നു.

മലയാളത്തിന്റെ പ്രിയ നായകനാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റെ പുതിയ ചിത്രം ഷഫീക്കിന്റെ സന്തോഷം കഴിഞ്ഞ ദിവസമാണ് റിലീസിന് എത്തിയത്. ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛനും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. താന്‍ സിനിമയില്‍ എത്താന്‍ കാരണം അച്ഛനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. സംവിധായകൻ ലോഹിതദാസിന്റെ അഡ്രസ് അച്ഛൻ തപ്പിപ്പിടിച്ച്‌ തന്നില്ലായിരുന്നെങ്കില്‍ താന്‍ സൈന്യത്തില്‍ ചേരുമായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

read also: ‘നാഗപഞ്ചമി’ മ്യൂസിക് വീഡിയോ ലോഞ്ച് മണ്ണാറശാലയിൽ നടന്നു

‘സിനിമയില്‍ വരാന്‍ ഇഷ്ടമായിരുന്നു. പക്ഷേ നടക്കണമെന്നില്ലല്ലോ. എന്റെ ഒരു ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോള്‍ അതൊരു വ്യത്യസ്തമായ ചിന്തയാണെന്ന് അച്ഛന്‍ പറഞ്ഞതുകൊണ്ട് മാത്രം വന്നതാണ്. അമ്മയും ഓക്കെ പറഞ്ഞു. തൃശൂരും ഗുരുവായൂരുമുള്ള പ്രധാനപ്പെട്ട സംവിധായകരെ ഒന്ന് തപ്പിനോക്കാം എന്ന് അച്ഛന്‍ പറഞ്ഞു. അച്ഛന്‍ ഒരു അഡ്രസ് കണ്ടെത്തി, ഞാന്‍ കത്തെഴുതി’- താരം പറഞ്ഞു.

‘ലോഹിതദാസില്‍ നിന്ന് കിട്ടിയ ഫീഡ് ബാക്ക് വളരെ വലുതായിരുന്നു. പതിനേഴ്-പതിനെട്ട് വയസുള്ള ഒരാളെ അത്രയും മര്യാദയോടെ കൈകാര്യം ചെയ്തത് തനിക്ക് അത്ഭുതമാണ്. പിന്നീട് പല സ്ഥലത്ത് നിന്നും നെഗറ്റീവ് ഫീഡ് ബാക്ക്‌സ് കിട്ടിയിട്ടുണ്ട്. എന്നാലും ലോഹിതദാസിനെ പോലെ ചിലരുണ്ട്. അതാണ് തന്നെ മുന്നോട്ട് പോകാന്‍ സഹായിക്കുന്നതെന്നും താരം വ്യക്തമാക്കി. ലോഹിതദാസിന് അയച്ച കത്തില്‍ തനിക്ക് ആറ് അടിയുണ്ട് എന്നാണ് എഴുതിയിരുന്നത്. പിന്നീട് സാറിനെ കണ്ടപ്പോള്‍ തന്നെ നിനക്ക് ആറടി പൊക്കമില്ലല്ലോ എന്ന് സാര്‍ പറഞ്ഞു’- ഉണ്ണി മുകുന്ദന്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button