നാഗപഞ്ചമി മ്യൂസിക് വീഡിയോ ലോഞ്ച് മണ്ണാറശാലയിൽ നടന്നു. എംആർ അനൂപ് രാജ് സംവിധാനം ചെയ്ത ‘നാഗപഞ്ചമി’ എന്ന മ്യൂസിക് വീഡിയോ ലോഞ്ച് ദിവ്യശ്രീ. ഉമാദേവി അന്തർജനം നിർവ്വഹിച്ചു.
സംവിധായകൻ എംആർ അനൂപ് രാജ്, ഗായകൻ സജിത് ചന്ദ്രൻ, ഛായാഗ്രഹകൻ രാരിഷ്, പിആർഒ അയ്മനം സാജൻ, അഭിനേതാക്കൾ ആയ ഏബിൾമോൻ,വൈഷ്ണവി, ഷിബു പരവൂർ, അസോസിയേറ്റ് ഡയറക്ടർ രാജേഷ് കുമാർ മണ്ണാറ ശാലയിലെ ശ്രീ. ജയദേവൻ തുടങ്ങിയവർ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തു.
Read Also:- പൃഥ്വിരാജിന്റെ ‘ഗോൾഡ്’ നാളെ മുതൽ: റിലീസിനു മുന്നേ 50 കോടി ക്ലബില്‍
സുവർണ മനു എഴുതിയ ഗാനത്തിന്റെ മ്യൂസിക് ജയേഷ് സ്റ്റീഫനാണ്. സെവൻ വേണ്ടേഴ്സിന്റെ ബാനറിൽ രതീഷ് കുറുപ്പ്, നിജിൻ പിആർ, രാജേഷ് ഗോപാല കൃഷ്ണ പിള്ള എന്നിവർ ചേർന്ന് നിർമ്മിച്ച ‘നാഗപഞ്ചമി’ ഈസ്റ്റ് കോസ്സ് ചാനലിലൂടെ ഡിസംബർ 2 വെള്ളിയാഴ്ച റിലീസ് ചെയ്യും.
Post Your Comments