CinemaLatest NewsNEWS

സത്യം ഏറ്റവും അപകടകരമായ കാര്യമാണ്, അത് ആളുകളെ കള്ളം പറയിപ്പിക്കും: വിവേക് അഗ്നിഹോത്രി

‘ദി കാശ്മീര്‍ ഫയല്‍സി’നെതിരെ ഗോവന്‍ ചലച്ചിത്ര മേള ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡിന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ചിത്രത്തിന് നിലവാരമില്ലെന്നും ഇത്തരം സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുരുതെന്നുമായിരുന്നു നാദവ് ലാപിഡിന്റെ വിമര്‍ശനം ഉന്നയിച്ചു. പിന്നാലെയാണ് അഗ്നിഹോത്രി മറുപടിയുമായി രംഗത്തെത്തിയത്. സത്യം ഏറ്റവും അപകടകരമായ കാര്യമാണെന്നും അത് ആളുകളെ കള്ളം പറയിപ്പിക്കുമെന്നും വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.

ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലാണ് കാശ്മീര്‍ ഫയല്‍സിനെതിരെ ഇസ്രയേല്‍ സംവിധായകനായ നാദവ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ കാശ്മീര്‍ ഫയല്‍സ് ഇടം നേടിയത് തങ്ങളെ ഞെട്ടിച്ചുവെന്ന് പറഞ്ഞ അദ്ദേഹം കാശ്മീര്‍ ഫയല്‍സ് മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും ഇത്തരം സിനിമകള്‍ മേളകള്‍ക്ക് യോജിച്ചതല്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ മറ്റ് 14 സിനിമകളും മികച്ച നിലവാരമുള്ളവയാണെന്നും നാദവ് ലാപിഡ് പറഞ്ഞു.

Read Also:- ഉദ്വേഗവും സസ്പെൻസും നിറച്ച് റെഡ് ഷാഡോ ഡിസംബർ 9ന് തിയേറ്ററുകളിൽ

നാദവ് ലാപിഡിന്റെ പരാമര്‍ശത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ പരോക്ഷ വിമര്‍ശനുമായി അനുപം ഖേറും രംഗത്തെത്തി. ‘നുണ എത്ര വലുതാണെങ്കിലും, സത്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് എല്ലായ്‌പ്പോഴും ചെറുതാണ്’, എന്നാണ് അനുപം ഖേര്‍ പ്രതികരിച്ചത്. കശ്മീര്‍ ഫയല്‍സിലെ തന്റെ രംഗവും ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റിന്റെ പോസ്റ്ററും ഉള്‍പ്പടെ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടായിരുന്നു അനുപം ഖേര്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button