CinemaLatest NewsNew ReleaseNEWS

ഉദ്വേഗവും സസ്പെൻസും നിറച്ച് റെഡ് ഷാഡോ ഡിസംബർ 9ന് തിയേറ്ററുകളിൽ

മലയോര ഗ്രാമമായ ഇല്ലിക്കുന്നിലെ ഫുട്ബോൾ കോച്ച് ആന്റോ അലക്സിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്, സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയുടെ തിരോധാനത്തോടെയാണ്. പിറന്നാൾ ദിനത്തിൽ കാണാതായ ഡാലിയയോടൊപ്പം തന്നെ ആന്റോയെയും കാണാതായതോടെയായിരുന്നു പോലീസ് അത്തരത്തിലൊരു നീക്കം നടത്തിയത്. ആന്റോയെ തിരയുന്നതിനിടയിൽ മരിച്ച ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു.

ആന്റോ കസ്റ്റഡിയിലിരിക്കെ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ ആന്റോ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് മെമ്പർ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂർത്തങ്ങൾ കൂടുതൽ ഉദ്വേഗഭരിതമാകുന്നു. കൊലപാതക പരമ്പരയ്ക്കു പിന്നിൽ ആന്റോയാണോ? അതോ മറ്റാരെങ്കിലുമോ? ഡിസംബർ 9ന് തിയേറ്ററുകളിലെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം റെഡ് ഷാഡോ അതിനുള്ള ഉത്തരം തേടുകയാണ്.

മനുമോഹൻ, രമേശ്കുമാർ, അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ, ദീപ സുരേന്ദ്രൻ, ബേബി അക്ഷയ, ബേബി പവിത്ര, സ്വപ്ന, മയൂരി, അപർണ, വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ, അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള, സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി, മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ, അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു.

നിർമ്മാണം – ഫിലിം ആർട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം – ജോളിമസ്, തിരക്കഥ, സംഭാഷണം – മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം – ജിട്രസ്, എഡിറ്റിംഗ് , കളറിസ്റ്റ് – വിഷ്ണു കല്യാണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മണക്കാട് അയ്യപ്പൻ, പ്രോജക്ട് കോ ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, ഗാനരചന – അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം – അനിൽ പീറ്റർ, ബൈജു അഞ്ചൽ, ഗായകർ – എം ജി ശ്രീകുമാർ, അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാൽ, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം – റിക്സൺ ജോർജ് സ്റ്റാലിൻ.

Read Also:- വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ‘ദളപതി 67’: ആദ്യ ഷെഡ്യൂൾ കാശ്മീരിൽ

ചമയം – രതീഷ് രവി, കല- അനിൽ പുതുക്കുളം, കോസ്റ്റ്യും – വി സിക്സ്, കൊറിയോഗ്രാഫി – ഈഹ സുജിൻ, ആക്ഷൻ -രതീഷ് ശിവ, അസ്സോസിയേറ്റ് ഡയറക്ടർ – ബിജു സംഗീത, ലൊക്കേഷൻ മാനേജർ – സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സംവിധാന സഹായികൾ – അനിൽ കൃഷ്ണൻ, ആനന്ദ് ശേഖർ, മെസ് മാനേജർ – ഷാജി ചീനിവിള, യൂണിറ്റ്, സ്റ്റുഡിയോ – എച്ച് ഡി സിനിമാകമ്പനി, ഓൺലൈൻ പാർട്ട്ണർ – പുലരി ടീവി, ഓൺലൈൻ പ്രൊമോട്ടർ – അജോൺ ജോളിമസ്, വിതരണം – 72 ഫിലിം കമ്പനി, ഡിസൈൻ – അഖിൽ വിജയ്, സ്റ്റിൽസ് – സിയാദ്, ജിയോൻ ജി ജിട്രസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments


Back to top button