![](/movie/wp-content/uploads/2022/06/vijay-lokesh.jpg)
വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ദളപതി 67’. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ദളപതി 67ന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങിയെന്നും ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും.
മാസ്റ്ററിന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തിൽ നാല്പതുകളിൽ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്. ‘ബാഷ’യിലെ രജനികാന്തിനോട് സമാനമായ ഷെയ്ഡിലായിരിക്കും നടനെ സിനിമയിൽ അവതരിപ്പിക്കുക. വിജയ് ചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലാകുമെത്തുക എന്നും സൂചനകളുണ്ട്.
‘ദളപതി 67ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. സിനിമയുടെ ഭൂരിഭാഗവും കാശ്മീരിൽ ചിത്രീകരിക്കും. സിനിമയുടെ ചിത്രീകരണം മൂന്നാറിൽ നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് കാശ്മീരിലേക്ക് മാറ്റുകയായിരുന്നു’ ചിത്രത്തിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
Read Also:- വീണത് റോഡിലേയ്ക്ക്, രണ്ട് കയ്യും ഒടിഞ്ഞു: അന്നവർ ആശുപത്രിയില്‍ കൊണ്ടു പോയില്ല! ബാബുരാജ് പറയുന്നു
അതേസമയം, നിവിൻ പോളി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും നടൻ വിശാലും സിനിമയുടെ ഭാഗമാകുമെന്ന് സൂചനകളുണ്ട്. ‘മാർക്ക് ആന്റണി’ യുടെ സെറ്റിലെത്തി ലോകേഷ് വിശാലിനെ കണ്ടതായാണ് റിപ്പോർട്ട്. ചിത്രത്തിൽ യുവ നടൻ മാത്യു തോമസ് ഭാഗമാകും എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
Post Your Comments