CinemaGeneralLatest NewsNEWS

മുംബൈ എന്റർടെയ്മെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തിളങ്ങി മീന അനിൽ കുമാറിന്റെ ‘സ്വബോധം’

മുംബൈ എന്റർടെയ്മെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022ലെ മികച്ച ചിൽഡ്രൻസ് ചിത്രമായി മീന അനിൽ കുമാറിന്റെ ‘സ്വബോധം’. ഒപ്പം തന്നെ അൽമ മാറ്റർ എന്ന ഫീച്ചർ സിനിമയിലൂടെ ഏറ്റവും മികച്ച വനിത സംവിധായക എന്ന അവാർഡും മീന അനിൽകുമാർ നേടിയെടുത്തു. കൊച്ചി, കാക്കനാട് പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ കൾച്ചറൽ ആന്റ് ഹെറിറ്റേജ് സെന്റർ എന്ന സ്ഥാപനത്തിന്റെ മേധാവി കൂടിയാണ് മീന.

സമൂഹത്തിലെ താഴക്കിടയിലുള്ള കുട്ടികളുടെ നിലവിലെ സാമൂഹികാവസ്ഥയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും അതിനെ ഏതുവിധത്തിൽ യുവജനങ്ങൾക്ക് നേരിടാമെന്നതുമായ ഒരു സന്ദേശമാണ് സ്വബോധം എന്ന സിനിമയിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്. മലബാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച ബാല നടൻ, മികച്ച ബാലനടി എന്നീ അവാർഡുകൾ മാസ്റ്റർ ജഗത് നാരായണനും കുമാരി ജാൻകി നാരായണനും നേടിയെടുത്തു.

Read Also:- ‘അജയന്റെ രണ്ടാം മോഷണം’; ടൊവിനോ ചിത്രത്തിൽ കൃതി ഷെട്ടിയും

പ്രമുഖ മലയാള സംവിധായകൻ വി. ആർ ഗോപിനാഥ്, മധു ആനന്ദ്, നളിൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച അൽമ മാറ്റർ എന്ന സിനിമ ഒരു അമ്മയും മകനും തമ്മിലുള്ള ഉഷ്മളമായ അഗാധ ബന്ധവും അതേ സമയം തന്നെ കച്ചവട സിനിമാ രംഗത്ത് പൂന ഫിലിം ഇൻസ്റ്റ്യൂട്ട്യൂറ്റിൽ പഠിച്ചിറങ്ങിയ ഉൽപതിഷ്ണുവായ ഒരു പ്രൊഫഷണൽ സിനിമാ സംവിധായകന്റെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളും പ്രതിപാദിച്ചിരിക്കുന്നു.

shortlink

Post Your Comments


Back to top button