തെന്നിന്ത്യയിൽ ശ്രദ്ധേയയായ നടി നമിത പ്രമോദ് സോഷ്യൽ മീഡിയയിൽ സജീവമാണ്. നമിത തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, നമിതയും അനുജത്തിയും ചേർന്ന് കുട്ടിക്കാലത്ത് അച്ഛനെഴുതിയ കത്തിനെ പറ്റി താരം പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തോട് അനുബന്ധിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. വർഷങ്ങൾക്ക് ശേഷം കത്ത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെന്നും ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതിൽ തങ്ങൾ ഭാഗ്യവതികളാണെന്നും നമിത കുറിക്കുന്നു.
കുറിപ്പ്
അച്ഛൻ ഖത്തറിൽ ജോലി ചെയ്തിരുന്നപ്പോൾ ഞാനും അനുജത്തിയും കൂടി എഴുതിയ കത്താണിത്. അന്നൊക്കെ അമ്മ കത്ത് എഴുതി തീരാൻ കാത്തിരിക്കും, കാരണം അതുകഴിഞ്ഞ് വേണം എന്റെ വിശേഷങ്ങൾ അച്ഛനോട് പറയാൻ. അന്ന് ഞാൻ ഉപയോഗിച്ചിരുന്നത് ഒരു ഹീറോ പേനയാണ്. എനിക്കും അനുജത്തിയ്ക്കും അന്ന് ചില അലർജികളൊക്കെ ഉണ്ടായിരുന്നു അതൊന്നും ഞങ്ങൾ അച്ഛനെ അറിയിച്ചിരുന്നില്ല. ഇന്ന് അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്. നാളെ അവരുടെ ഇരുപത്തി ഏഴാം വിവാഹ വാർഷികമാണ്. ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവതികളാണ്. അവർ നടത്തിയ അപാരമായ പരിശ്രമമാണ് നമ്മളെ ഇന്നത്തെ നിലയിൽ എത്തിച്ചത്. നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകും
Post Your Comments