വർഷങ്ങൾക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സലാം വെങ്കി’. ബോളിവുഡ് താരം കജോൾ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആമിർ ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ, ആമിർ സിനിമയുടെ ഭാഗമായതിനെക്കുറിച്ച് പറയുകയാണ് രേവതി. ആളുകൾ ആമിറിനെ പെർഫെക്ഷനിസ്റ്റ് എന്ന് വിളിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് രേവതി പറയുന്നു.
‘ആളുകൾ ആമിറിനെ പെർഫെക്ഷനിസ്റ്റ് എന്ന് വിളിക്കാറുണ്ട്. അതിന് പിന്നിൽ ഒരു കാരണമുണ്ട്. കഥകളോടുള്ള അർപ്പണ ബോധവും അതുല്യമായ കാഴ്ചപ്പാടുമാണ് അദ്ദേഹം ആ പേര് നേടിയെടുക്കാൻ കാരണം. സലാം വെങ്കിയ്ക്ക് വേണ്ടി, ഞാൻ ആമിറിനെ സമീപിച്ചപ്പോൾ, തന്റെ കഥാപാത്രം കഥയിലേക്ക് എന്താണ് കൊണ്ടുവരുന്നതെന്ന് മനസിലാക്കാൻ അദ്ദേഹം ആദ്യം തന്റെ രംഗം ചോദിച്ചു’.
‘തന്റെ ഭാഗം വായിച്ച ശേഷം അദ്ദേഹം കഥാപാത്രത്തിലെ തന്റെ ഇൻപുട്ടുകൾ നൽകാൻ തുടങ്ങി. അദ്ദേഹത്തിന് തന്റേതായ ശൈലിയുണ്ട്, അത് കാണുന്നത് എനിക്ക് ഏറെ സന്തോഷകരമായിരുന്നു’ രേവതി പറഞ്ഞു.
ഡിസംബർ ഒമ്പതിനാണ് രേവതിയുടെ സംവിധാനത്തിൽ സലാം വെങ്കി തിയേറ്ററുകളിലെത്തുന്നത്. ഡിഎംഡി (ഡുച്ചെൻ മസ്കുലർ ഡിസ്ട്രോഫി) എന്ന അവസ്ഥയുള്ള വെങ്കി എന്ന വ്യക്തിയുടെയും അയാളുടെ അമ്മയുടെയും കഥയാണ് സിനിമ പറയുന്നത്. വിശാൽ ജേത്വ വെങ്കിയാകുമ്പോൾ കജോൾ കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലെത്തുന്നു.
Read Also:- ‘കാന്താര’യുടെ എല്ലാ ഷെഡ്യൂളും പൂര്‍ത്തിയായപ്പോഴേയ്ക്കും കുറച്ചാളുകളായി ഞങ്ങളുടെ ക്രൂ ചുരുങ്ങി: റിഷഭ് ഷെട്ടി
സുജാത എന്നാണ് കാജോളിന്റെ കഥാപാത്രത്തിന്റെ പേര്. സമീര്‍ അറോറയാണ് തിരക്കഥയൊരുക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് എന്നീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് നിര്‍മ്മാണം.
Post Your Comments