മലായാളത്തിന്റെ പ്രിയതാരമാണ് സുകന്യ. മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങളുടെ നായികയായ സുകന്യയുടെ ജീവിതത്തിൽ നടന്നത് സിനിമാ കഥയെ വെല്ലുന്ന ഒന്നാണ്. നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് സുകന്യ വിവാഹിതയായത്. 2002ലായിരുന്നു അമേരിക്കയില്‍ സ്ഥിര താമസക്കാരനായ ഇന്ത്യന്‍ വംശജനായ ശ്രീധര്‍ രാജഗോപാലനുമായുള്ള സുകന്യയുടെ വിവാഹം. ന്യൂജേഴ്‌സിയിലെ ബാലാജി ടെംപിളില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. തുടക്കത്തില്‍ സന്തോഷകരമായി പോയിരുന്ന ദാമ്പത്യ ജീവിതത്തില്‍ ഉയർന്ന പ്രശ്നങ്ങളും ഭര്‍ത്താവിന്റെ ക്രൂരതയും സുകന്യയുടെ ജീവിതം തകർത്തു.
read also: നടി റിച്ച ഛദ്ദയെ പിന്തുണച്ച് മാമാഎര്‍ത്ത്: ഒടുവിൽ ക്ഷമാപണം
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പിന്നാലെ സുകന്യ അമേരിക്കയില്‍ നിന്നും തിരിച്ച് ചെന്നൈയിലേക്ക് വന്നു. തുടർന്ന് ഭര്‍ത്താവിന്റെ ക്രൂരത അതിരുവിടുന്നുവെന്നും താങ്ങാന്‍ കഴിയുന്നില്ലെന്നും കാണിച്ച് വിവാഹമോചനത്തിനുള്ള അപേക്ഷ സുകന്യ നല്‍കി.
എന്നാൽ വിവാഹമോചനം സുകന്യയ്ക്ക് ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ആണ് ഭർത്താവ് ശ്രീധർ ചെയ്തത്. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വെച്ച് വിവാഹിതരായതിനാല്‍ ചെന്നൈയില്‍ വെച്ച് സുകന്യ വിവാഹമോചനം നേടിയത് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയില്‍ ശ്രീധര്‍ റിട്ട് ഹര്‍ജി നല്‍കി. എന്നാൽ, വിവാഹം എവിടെവെച്ച് നടന്നാലും ഭാര്യക്ക് സ്വന്തം പട്ടണത്തില്‍ വെച്ച് വിവാഹമോചനത്തിന് അപേക്ഷിക്കാമെന്ന് ജഡ്ജി വിധിച്ചു. തുടർന്ന്, 2004ല്‍ സമര്‍പ്പിച്ച വിവാഹമോചന അപേക്ഷയ്ക്ക് ജഡ്ജ് അനുമതി നല്‍ക്കുകയായിരുന്നു.
Post Your Comments