രഞ്ജിത് ശങ്കറിന്റെ ‘4 ഇയേഴ്സ്’ കണ്ട് പൊട്ടിക്കരഞ്ഞ് നടി പ്രിയ വാര്യര്‍. കൊച്ചിയില്‍ നടന്ന 4 ഇയേഴ്സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു. കരച്ചിലടക്കാന്‍ പാടുപെട്ട പ്രിയയെ ചിത്രത്തിലെ നായകനായ സര്‍ജാനോ ഖാലിദാണ് ആശ്വസിപ്പിച്ചത്.
‘കുട്ടിക്കാലം മുതലുള്ള എന്റെ സ്വപ്നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചത്. സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഗായത്രി എന്ന കഥാപാത്രം’ പ്രിയ പറഞ്ഞു. എല്ലാവര്ക്കും ഇമോഷണലി കണക്ട് ആകുന്നതാണ് ചിത്രമെന്നും അതിനുള്ള ഏറ്റവും വലിയ തെളിവാണ് പ്രിയയുടെ പ്രതികരണമെന്നും നടന് സര്‍ജാനോ ഖാലിദ് പറഞ്ഞു.
ക്യാമ്പസ് പ്രണയവും, വിരഹവും, കൂടിച്ചേരലുകളും പ്രമേയമാക്കി രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 4 ഇയേഴ്സ്. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തും. ജയസൂര്യയെ നായകനാക്കി ഒരുക്കിയ ‘സണ്ണി’ക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്.
Read Also:- പണ്ട് ഞാന്‍ സജീവമായ കാലത്തെ പോലെ അല്ല ഇന്നത്തെ സിനിമകള്‍: ഹരിശ്രീ അശോകന്
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്ന 4 ഇയേർസിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സാലു കെ തോമസാണ്. എഡിറ്റർ – സംഗീത് പ്രതാപ്, മ്യൂസിക് ഡയറക്ടര്‍ – ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് – തപസ് നായക്, വരികള്‍ – സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ.
Post Your Comments