ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര കേരളത്തിലടക്കം വലിയ വിജയം നേടിയ ചിത്രമാണ്. വരാഹ രൂപം എന്ന ഗാനത്തിന്റെ പേരിൽ ചിത്രം വിവാദത്തിലാകുകയും ചെയ്തിരുന്നു. ബോക്സ് ഓഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.
‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. തങ്ങളുടെ ‘നവരസം’ എന്ന ഗാനം കോപ്പിയടിച്ചു എന്നാരോപിച്ച് തൈക്കുടം ബ്രിഡ്ജ് നല്കിയ പരാതിയെ തുടര്‍ന്ന് ചിത്രത്തിൽ നിന്നും ഗാനം പിൻവലിച്ചിരുന്നു. തൈക്കുടം ബ്രിഡ്ജിന്റെ കേസിനെതിരെ നിരവധിപേര്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ബാന്‍ഡിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശങ്കു.ടി.ദാസ്. പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും തൈക്കുടം ബ്രിഡ്ജിനോട് സംഗീത ലോകം ക്ഷമിക്കില്ല എന്നാണ് ശങ്കു പറഞ്ഞത്.
‘സാധാരണ നാട്ടിലൊക്കെ പാട്ടുകാരെ തിരിച്ചറിയുന്നത് അവര്‍ ചെയ്ത നല്ല പാട്ടുകള്‍ കൊണ്ടാണ്. ഇവിടെ പക്ഷെ ചില പാട്ടുകാരെ നാലാള് തിരിച്ചറിയുന്നത് അവര്‍ വലിച്ചു നീട്ടി വികൃതമാക്കുകയും കേസ് കൊടുത്ത് ഇല്ലാതാക്കുകയും ചെയ്ത നല്ല പാട്ടുകള്‍ കൊണ്ടാണ്. പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും ഇവരോടൊന്നും സംഗീത ലോകം ഒരു കാലത്തും ക്ഷമിക്കാന്‍ പോണില്ല’ -എന്നാണ് ശങ്കു.ടി.ദാസ് ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Post Your Comments