GeneralNEWS

ദേഹാസ്വാസ്ഥ്യം: നടൻ കമലഹാസൻ ആശുപത്രിയിൽ

ചെന്നൈ: നടൻ കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധന നടത്തുന്നതെന്നാണ് കമലഹാസനുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ നടന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നടന് പനി ബാധിച്ചിരുന്നതായും അതിന് ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് താരത്തിന് പനി പിടിപെട്ടത്. ഹൈദരാബാദിൽ വെച്ച് ഡയറക്ടർ വിശ്വനാഥനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ കമലഹാസൻ പങ്കുവെച്ചിരുന്നു. കൂടാതെ ഹൈദരാബാദിൽ നിരവധി പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ചെന്നൈയിൽ തിരിച്ചെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button