തന്റെ കരിയറിൽ ഇത്രയും ഹൈപ്പും ട്രോളുകളും വന്നത് എന്തിനായിരുന്നുവെന്ന് മനസിലായിട്ടില്ലെന്ന് നടി പ്രിയ വാര്യര്‍. ട്രോളുകള്‍ തന്നെ കൂടുതല്‍ ശക്തയാക്കിയെന്നും ട്രോളുകളിലൂടെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും പക്വത നേടാനും സഹായിച്ചുവെന്നും പ്രിയ പറയുന്നു.
‘എനിക്ക് വലിയ ഹൈപ്പ് വന്ന സമയത്തും അത് എന്തിനായിരുന്നു എന്ന് മനസിലായില്ല. അത് കഴിഞ്ഞു കുറെ ട്രോള്‍ കിട്ടിയ സമയത്തും അത് എന്തിനായിരുന്നു എന്നും മനസിലായിട്ടില്ല. ഒന്നും മനസിലാക്കിയെടുക്കാനുള്ള സമയം എനിക്ക് ഉണ്ടായിരുന്നില്ല. വലിയ ഹൈപ്പിലാണ് എന്ന് മനസിലാക്കി വരുമ്പോഴേക്കും താഴേക്കുള്ള വീഴ്ചയായിരുന്നു’.
‘ഇതില്‍ ഒന്നിലും എനിക്ക് ഒരു പങ്കുമില്ല എന്നതാണ് വാസ്തവം. ഞാന്‍ എന്തെങ്കിലും ചെയ്തത് കൊണ്ടല്ല ഇതൊന്നും ഉണ്ടാകുന്നത്. എനിക്ക് ചുറ്റും എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്. പ്രേക്ഷകര്‍ ഹൈപ്പാക്കി, പിന്നെ ഒരു സമയം കഴിഞ്ഞപ്പോള്‍ അവര്‍ക്കത് ഇഷ്ടമല്ലാതായി. ഇതില്‍ എനിക്ക് ഒന്നും ചെയ്യാനാകില്ല. തന്റെ നിയന്ത്രണത്തില്‍ അല്ലായിരുന്നു അത്’.
Read Also:- ചിമ്പുവും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു: റിലീസിനൊരുങ്ങി ‘പത്ത് തല’
‘ഒരു സൈഡില്‍ ഇരുന്ന് ഇതൊക്കെ കാണുക, മനസിലാക്കുക എന്നത് മാത്രമേ എനിക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇത്തരം ട്രോളുകള്‍ എന്നെ കൂടുതല്‍ സ്ട്രോങ് ആക്കി. ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും, കുറച്ച് കൂടി പക്വത നേടാനും അത് സഹായിച്ചു. ഇത്രയും വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആദ്യമേ കിട്ടിയ അനുഭവം മൂലമാണ്’ പ്രിയ വാര്യര്‍ പറഞ്ഞു.
Post Your Comments