![](/movie/wp-content/uploads/2022/11/ball.jpg)
മലയാളത്തിന്റെ പ്രിയതാരം മനോജ് കെ.ജയനെക്കുറിച്ച് ആര്‍ക്കും അറിയാത്ത കാര്യം വെളിപ്പടുത്തി ബാല. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലായിരുന്നു ബാല മനോജ് കെ.ജയനെക്കുറിച്ച് പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
മനോജ് കെ.ജയനെക്കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു കാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഇന്ന് മലയാള സിനിമയിലെ ആരെ താരതമ്യം ചെയ്താലും മനോജ് കെ.ജയനേക്കാള്‍ നന്നായി കോമഡി ചെയ്യുന്ന ഒരാളില്ല. അദ്ദേഹം കോമഡി പറയുന്നത് കേട്ടിട്ട് എന്റെ വയറൊക്കെ വേദനിച്ചു. ചിരിച്ച് ഞാന്‍ മറിഞ്ഞ് വീണു. ചേട്ടാ ഒന്ന് നിര്ത്തു എന്ന് എനിക്ക് പറയേണ്ടി വന്നു.അത്രത്തോളം ഹ്യൂമര്‍ സെന്‍സ് ഉള്ള ആളാണ് അദ്ദേഹം.
read also: സുരേഷ് ഗോപിയില്‍ കണ്ട മൂന്ന് സവിശേഷതകള്‍: തുറന്ന് പറഞ്ഞ് നടൻ മോഹന്‍ ജോസ്
അദ്ദേഹം കോമഡിയാണ് പറയുന്നതെന്ന് ആര്‍ക്കും മനസിലാകില്ല. സിമ്പിളായിട്ടാണ് പറയുക. സത്യമാണ് ഞാന്‍ പറയുന്നത് അദ്ദേഹത്തിന്റെ മേലെ ഒരു കൊമേഡിയനും ഇവിടെ ഇല്ല. അത് പറയാമോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ എന്റെ മകളേയും കൊണ്ട് ജീവിതത്തില്‍ ഓടിയതാണെന്നും എന്നോട് തളരരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരിച്ച് വരണം കൂടെ ഞാനുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.
ആ ഒരു വാക്കാണ് ഏറ്റവും വലുത്. സിനിമ എത്ര കാലം ഉണ്ടാകും എന്ന് നമുക്ക് അറിയില്ല. എത്ര കാലം ക്യാഷ് ഉണ്ടാകും എന്ന് അറിയില്ല. എത്രകാലം നമ്മുടെ കാറും വീടും സൗകര്യങ്ങളും ഉണ്ടാകും എന്നും നമുക്ക് അറിയില്ല. പക്ഷേ വിളിച്ച് ഭക്ഷണം കഴിച്ചോയെന്ന് ചോദിക്കാനുള്ള മനസ് എത്ര പേര്‍ക്ക് ഉണ്ട്- അത് വേണം. നമ്മള് ചിരിച്ചാല്‍ മറ്റുള്ളവരും ചിരിക്കും താങ്കളുടെ മുഖത്ത് ചിരിയാണ്. അത് കാണുമ്പൊള്‍ എനിക്കും ചിരിയുണ്ട്- ബാല കൂട്ടിച്ചേര്‍ത്തു.
Post Your Comments