GeneralLatest NewsNEWSTV Shows

ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഏറ്റവും പ്രശ്‌നങ്ങള്‍ക്ക് കാരണം ഫോണ്‍ : പ്രശാന്തിന്റെ ദുശ്ശീലത്തെ കുറിച്ച്‌ നടി അമൃത

പ്രശ്‌നമെന്താണെന്ന് പറഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംസാരം കുറയും

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് അമൃത വര്‍ണനും ഭര്‍ത്താവ് പ്രശാന്തും. തന്റെ ദാമ്പത്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് അമൃത പറയുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭര്‍ത്താവിന്റെ ഒരു അഡിക്ഷന്‍ തന്നെയും ബാധിച്ച്‌ തുടങ്ങിയെന്നു സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ അമൃത പറയുന്നു. പ്രശാന്തിന്റെ വേറെന്ത് സ്വഭാവം സഹിച്ചാലും മൊബൈല്‍ അഡിക്ഷന്‍ സഹിക്കാന്‍ പറ്റില്ലെന്നാണ് അമൃത പറയുന്നത്.

read also: ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആര്‍ക്ക് വേണ്ടി? ആരോപണങ്ങളുമായി എല്‍ദോ സെല്‍വരാജ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘മൊബൈലിന് അഡിക്‌ട് ആവുമ്പോള്‍ നമ്മള്‍ പൊതുവായി ചെയ്യേണ്ട പല കാര്യങ്ങളും മറന്ന് പോവും. ഉദ്ദാഹരണം പറയുകയാണെങ്കില്‍ നമ്മള്‍ ടിവി കണ്ട് കൊണ്ടിരിക്കുമ്പോള്‍ വീട്ടിലേക്ക് ഒരു അതിഥി വരുന്നു. അവരെ കണ്ടയുടന്‍ നമ്മളാദ്യം ചെയ്യേണ്ടത് ആ ടിവി ഓഫ് ചെയ്യുക എന്നതാണ്. രണ്ടാമത്തെ കാര്യം നമ്മള്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ പോകുന്നത് വരെ അതിലേക്ക് നോക്കാതെ ഇരിക്കണം.

അതിഥികളെ ശ്രദ്ധിക്കാതെ ഫോണില്‍ നോക്കുന്നത് അവരെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമാണ്. ഫോണ്‍ എടുക്കുമ്പോള്‍ ചുറ്റിനുമുള്ള മനുഷ്യരെയോ അവരുടെ വികാരങ്ങളെയോ, ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളോ മറന്ന് പോകുമെന്നും അമൃത പറയുന്നു. ഇന്നത്തെ കാലത്ത് ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഏറ്റവും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വിഷയം മൊബൈല്‍ ഫോണ്‍ ആണ്. ഞാന്‍ ഫോണ്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന ആളാണ്. നമ്മള്‍ ഫ്രീയാണ്, നമുക്കൊന്നും ചെയ്യാനില്ലെന്ന് തോന്നുന്ന സമയത്താണ് ഞാന്‍ മൊബൈല്‍ എടുക്കുന്നത്. എന്നാല്‍ രണ്ടാളും ജോലി കഴിഞ്ഞ് വന്ന് ഭാര്യയും ഭര്‍ത്താവും ഫോണും നോക്കിയിരുന്നാല്‍ ജീവിതം മുന്നോട്ട് എങ്ങനെയാവും പോവുക? അവിടെയുണ്ടാകുന്ന പ്രശ്‌നമെന്താണെന്ന് പറഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംസാരം കുറയും, അവരുടെ പരസ്പര ബോണ്ടിങ് കുറയും, ഇതൊക്കെ ജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങളാണ്. മൊബൈല്‍ ഫോണ്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവാനുള്ള ഏക കാരണമിതാണ്’- അമൃത പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button