കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ഐന്‍ഡ്രില ശര്‍മ അന്തരിച്ചു. 24കാരിയായ ഐന്‍ഡ്രിലയുടെ മരണം മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണെന്ന് നടിയുടെ കുടുംബം പറഞ്ഞു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ഹൗറയിലെ സ്വകാര്യ ആശുപത്രിയില്‍ നടിയെ പ്രവേശിപ്പിച്ചിരുന്നു.
read also: സ്ത്രീ പോരാട്ട ജീവിതം പ്രമേയമാക്കി ‘തൻമയി’, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്
ജിയോണ്‍ കാതി, ജുമൂര്‍, ജിബാന്‍ ജ്യോതി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്ന താരം രണ്ടു വട്ടം അര്‍ബുദ ബാധിതയായതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. എല്ലുകളിലോ എല്ലുകള്‍ക്ക് ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളിലോ ഉണ്ടാകുന്ന അപൂര്‍വ തരം ക്യാന്‍സറായ എവിങ്ങിസ് സാര്‍ക്കോമയാണ് ഐന്‍ഡ്രില ശര്‍മ്മയ്ക്ക് ബാധിച്ചത്.
Post Your Comments