ഗാനരചയിതാവ് ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ദിവസം ഒന്നരലക്ഷം രൂപയാണ് ചികിത്സാച്ചെലവ്. ‘ഒന്നാംകിളി രണ്ടാംകിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി..’ എന്നിങ്ങനെ മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞ നില്ക്കുന്ന മനോഹര ഗാനങ്ങള്‍ രചിച്ച ബീയാര്‍ പ്രസാദിന്റെ ചികിത്സയ്ക്കായി ചലച്ചിത്രരംഗത്തെ കൂട്ടായ്മകളും സുഹൃത്തുക്കളും സഹായാഭ്യര്‍ത്ഥനയുമായി രംഗത്തുവന്നിട്ടുണ്ട്.
രണ്ടുവര്‍ഷംമുമ്പ് ഇദ്ദേഹത്തിന് വൃക്കമാറ്റിവച്ചിരുന്നു. കഴിഞ്ഞദിവസം ഒരു ചാനല്‍ പരിപാടിക്കായി ഇദ്ദേഹം തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും പരിശോധനയില്‍ മസ്തിഷ്കാഘാതം സ്ഥിരീകരിക്കുകയുമായിരുന്നു.
ബീയാര്‍ പ്രസാദിന്റെ ചികിത്സാച്ചിലാവിനായി നമുക്ക് കൈകോര്‍ക്കാം: ഭാര്യ സനിതാ പ്രസാദിന്റെ അക്കൗണ്ടിലേക്കു പണം നല്‍കാം. സനിതാ പ്രസാദ് (വിധു പ്രസാദ്), എസ്.ബി.ഐ. തെക്കേക്കര, മങ്കൊമ്ബ്, അക്കൗണ്ട് നമ്ബര്‍- 67039536722, ഐ.എഫ്.എസ്. കോഡ്- SBIN0071084. ഗൂഗിള്‍ പേ നമ്ബര്‍- 9447101495.
Post Your Comments