മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വൻ തരംഗമായിരുന്നു. ഇപ്പോഴിതാ, ചിത്രത്തില്‍ വിജയ് ദേവെരകൊണ്ടയും അഭിനയിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു തെന്നിന്ത്യൻ താരം ചിത്രത്തില്‍ അഭിനയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മോഹൻലാലിന്റെ മകൻ കഥാപാത്രമായിട്ടാണ് വിജയ് ദേവെരകൊണ്ട അഭിനയിക്കുന്നത്. വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപാനം വൈകാതെയുണ്ടാകും. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘വൃഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമാണിത്.
Read Also:- അനൂപ് മേനോന്റെ ‘പദ്മ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു
‘വൃഷഭ’യില്‍ അഭിനയിക്കുന്നതില്‍ താൻ ആവേശഭരിതനാണ് എന്നായിരുന്നു മോഹൻലാല്‍ പ്രതികരിച്ചിരുന്നത്. എപ്പോഴായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രത്തിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Post Your Comments