ചെന്നൈ: തൊണ്ണൂറുകളില്‍ മലയാളത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരം സുമ ജയറാം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച കുറിപ്പും ചിത്രവും ശ്രദ്ധ നേടുന്നു.
ആരോഗ്യനില തൃപ്തികരമല്ല. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം എന്നാണ് കുറിപ്പ്. എന്താണ് അസുഖം എന്നു വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ആരാധകര്‍ കുറിച്ചു. 2013ല്‍ ആണ് ബാല്യകാല സുഹൃത്തായ ലല്ലുഷ് ഫിലിപ്പ് മാത്യുവിനെ സുമ വിവാഹം കഴിച്ചത്.
2022 ജനുവരിയില്‍ 48-ാം വയസില്‍ സുമ രണ്ട് ആണ്കുഞ്ഞുങ്ങള് ജന്മം നല്കി. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പൊന്നോമനകളുടെ മാമോദിസ ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങള്‍ മാത്രമല്ല തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി സുമ പങ്കുവയ്ക്കാറുണ്ട്. ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ ജയറാം അഭിനയരംഗത്ത് സജീവമായത്.കുട്ടേട്ടന്, ഏകല്യവന്, ഇഷ്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
Post Your Comments