മലയാളത്തിന്റെ പ്രിയതാരമാണ് സഫടികം ജോര്‍ജ്. ഭദ്രൻ സംവിധനം ചെയ്ത സ്ഫടികത്തിലൂടെ പ്രതിനായക നിരയിലേക്ക് വളർന്ന ജോര്‍ജിന്റെ ജീവിതത്തെക്കുറിച്ചു തിരക്കഥാ കൃത്ത് കലൂര്‍ ഡെന്നീസ് പങ്കുവച്ച വാക്കുകൾ വൈറൽ. ഒരു സമയത്ത് കിഡ്നി രണ്ടും തകരാറിലായി മരണത്തില്‍ വക്കില്‍ വരെ സഫടികം ജോര്‍ജ് എത്തിയിരുന്നു. അദ്ദേഹത്തെക്കുറിച്ചു മനോരമ ഓണ്‍ലൈനിന് വേണ്ടി എഴുതിയ കുറിപ്പിൽ കലൂര്‍ ഡെന്നീസ് പറയുന്നതിങ്ങനെ..
‘ആത്മീയ വാദിയായ സ്ഫടികം ജോര്‍ജ് ആദ്യമായി വെള്ളിത്തിരയില്‍ മുഖം കാണിച്ചത് 1990 ലാണ്. വിനയന്റെ കന്യാകുമാരിയില്‍ ഒരു കടങ്കഥയാണ് പ്രഥമ ചിത്രം. രണ്ടാമത് ചെയ്തത് ചെങ്കോലും. അതിനുശേഷമാണ് ഞാനും രഞ്ജിത്തും കൂടി എഴുതിയ വിജി തമ്പിയുടെ മറുപുറത്തിലെത്തുന്നത്. അത് അത്ര വലിയ വേഷമൊന്നുമായിരുന്നില്ല.’
‘പിന്നീട് നല്ല വേഷങ്ങളൊന്നും കിട്ടാതായപ്പോള്‍ അദ്ദേഹം പ്രാര്‍ഥനയിലേക്കാണ് തിരിഞ്ഞത്. അങ്ങനെ കരിസ്മാറ്റിക് ധ്യാനത്തിലൂടെ മനസിനെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നാണ് സ്ഫടികത്തില്‍ അഭിനയിക്കാനുള്ള സംവിധായകന്‍ ഭദ്രന്റെ വിളി ജോര്‍ജിന് വന്നത്. തുടര്‍ന്ന് മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ കാലമായിരുന്നു. കൂടുതലും പ്രതിനായക സ്വഭാവമുള്ള കഥാപാത്രങ്ങളാണെങ്കിലും തന്റേതായ നടന മികവുകൊണ്ട് ജനമനസുകളില്‍ പ്രത്യേക ഇടം നേടാന്‍ ജോര്‍ജിന് കഴിഞ്ഞു. തിരക്കില്‍ നിന്ന് തിരക്കിലേക്കുള്ള ഓട്ടത്തിനിടയിലാണ് സ്ഫടികം ജോര്‍ജിന്റെ യാത്രയ്ക്ക് പെട്ടെന്ന് സഡന്‍ ബ്രേക്കുണ്ടായത്.’
‘അദ്ദേഹത്തിന് പെട്ടെന്നാണ് കിഡ്‌നി സംബന്ധമായ അസുഖം വന്നത്. ഇങ്ങനെ വരുമെന്നുള്ളൊരു മുന്നറിയിപ്പ് നേരത്തെതന്നെ ദൈവം സ്വപ്നത്തില്‍ കാണിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന് പെട്ടെന്ന് ടെന്‍ഷനോ മാനസികാഘാതമൊ ഒന്നും ഉണ്ടായില്ല. എല്ലാം ദൈവത്തിന്റെ തീരുമാനം പോലെയെ നടക്കൂ എന്ന വിശ്വാസത്തില്‍ അദ്ദേഹം എന്നും പള്ളിയില്‍ പോയി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ദൈവം തന്നെ അതിന് പ്രതിവിധി കണ്ടെത്തുമെന്നുള്ള വിശ്വാസത്തിലായിരുന്നു അദ്ദേഹം.
രണ്ട് കിഡ്നിയും ഫെയിലിയറായി, മരണത്തോടൊപ്പം പോകുമെന്ന് ഡോക്ടര്‍മാര്‍ വരെ വിധിയെഴുതിയിരുന്ന ഒരാളാണ് ദൈവത്തിന്റെ ശക്തിയാല്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. ഇതറിഞ്ഞ ജോര്‍ജിന്റെ ഇടവകപ്പള്ളിയിലെ വിശ്വാസി സമൂഹം മുഴുവന്‍ അദ്ദേഹത്തിന്റെ രോഗശാന്തിക്ക് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു. ആ ഇടവകയിലെ വിശ്വാസികളായ ഇരുപത്തിയാറ് പേര്‍ യാതൊരു പ്രതിഫലവും അവകാശപ്പെടാതെ അദ്ദേഹത്തിന് കിഡ്നി ഡൊണേറ്റ് ചെയ്യാന്‍ തയാറായി മുന്നോട്ട് വന്നത്. എന്നാല്‍ ഇടവകയിലെ 23 വയസ് പ്രായമുള്ള ഒരു യുവാവിന്റെ കിഡ്നിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തില്‍ തുന്നിപ്പിടിപ്പിച്ചത്. ഇവിടെയാണ് ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ദൈവങ്ങളായി മാറുന്നത്. സിനിമയൊക്കെ മറന്ന് ജോര്‍ജ് പിന്നീട് കുറേക്കാലം പ്രാര്‍ഥനയുടേയും ധ്യാനത്തിന്റേയും വഴിയിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം എന്റെ കാല് മുറിച്ച് ഞാന്‍ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹം എന്റെ വീട്ടിലേക്ക് കടന്ന് വന്നു. അദ്ദേഹം എന്റെ ആശുപത്രി വാസത്തെക്കുറിച്ചൊക്കെ സംസാരിച്ച ശേഷം എഴുന്നേറ്റ് തിരുഹൃദയത്തിന്റെ ഫോട്ടോയ്ക്ക് മുന്നിലേക്ക് ചെന്നുകൊണ്ട് എന്നേയും എന്റെ കുടുംബത്തേയും ചേര്‍ത്ത് നിര്‍ത്തി പ്രാര്‍ഥിക്കാന്‍ തുടങ്ങി.’
Post Your Comments