കൊച്ചി: പിജെ ചെറിയാൻ്റെ മിശിഹാചരിത്രം നാടകത്തിലെ യേശുവായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നാടകാചാര്യൻ കൊച്ചിൻ ആൻ്റണി സിനിമാ സംവിധായകനായി അരങ്ങേറുന്നു. ‘വൈറൽ 2020’ എന്ന് പേരിട്ട ചിത്രത്തിൻ്റെ ചിത്രീകരണം തലയോലപ്പറമ്പ് ,നെടുങ്കണ്ടം, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിലായി പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും.
ശാസ്ത്രം വളർന്ന ഈ കാലഘട്ടത്തിൽ മാവേലി സിദ്ധാദ്ധം അനുസരിച്ച് ജീവിക്കുകയും, അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഗോപിക എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചിൻ ആൻ്റണി വർഷങ്ങൾ കൊണ്ട് തയ്യാറാക്കിയ തിരക്കഥ പുതുമയുള്ളതും, സന്ദേശങ്ങൾ നിറഞ്ഞതുമാണ്. വീണ്ടുമൊരു മാവേലിയുഗം വരണമെന്ന് വാദിക്കുകയാണീ ചിത്രം.
കേരളത്തിലെ ബിജെപി നേതൃത്വത്തിന് എൻ്റെ സിനിമ വേണ്ട, അവർക്കെല്ലാം മതേതരത്വമാണ്: രാമസിംഹൻ
കേരള, തമിഴ്നാട് ബോർഡറിൽ നിന്ന് ലോ കോളേജിൽ പഠിക്കാനായി ഗോപിക എത്തുന്നു. തുടർന്ന് നടക്കുന്ന സംഘർഷഭരിതമായ കഥ എല്ലാവരെയും ആകർഷിക്കും. മട്ടാഞ്ചേരി എംഎൽഎ മാക്സി നൂറ്റൊന്ന് വയസ്സുള്ള കാട്ടു മൂപ്പനായി ഈ ചിത്രത്തിൽ വേഷമിടുന്നു എന്നത് ഒരു പ്രത്യേകതയാണ്. അരൂർ എംഎൽഎ ദലീമ ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുമുണ്ട്.
ഇടവേള ബാബു, ചേർത്തല ജയൻ, പാഷാണം ഷാജി, റിസബാബ, മാക്സി (എം.എൽ.എ ) നാരായണൻകുട്ടി, റസാഖ്, കൊച്ചിൻ ആൻ്റണി, തെസ്നി ഖാൻ, നീനാ കുറുപ്പ് , അംബികാ മോഹൻ, രേഷ്മ, വിദ്യാ ശ്രീ, സോണിയ ,ജോർജ് കണക്കാശ്ശേരി എന്നിവർ അഭിനയിക്കുന്നു.
ഉണ്ണി മുകുന്ദന് നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’:റിലീസ് തീയതി പ്രഖ്യാപിച്ചു
വിക്ടോറിയ ഫിലിംസിനു വേണ്ടി കൊച്ചിൻ ആൻ്റണി അവതരിപ്പിക്കുന്ന ‘വൈറൽ 2020’, സ്റ്റാൻലി നിർമ്മിക്കുന്നു. രചന, സംവിധാനം – കൊച്ചിൻ ആൻ്റണി, ക്യാമറ – സന്തോഷ്, ജയൻ, ഗാനങ്ങൾ – ആൽബർട്ട് ആൻറണി, മണി,മേക്കപ്പ് -പുനലൂർ രവി, പിആർഒ- അയ്മനം സാജൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Post Your Comments