മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ കലാശക്കൊട്ടിൽ പാകിസ്ഥാന് ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മെല്‍ബണിലാണ് മത്സരം. പലരും പല പ്രവചനങ്ങളാണ് നടത്തുന്നത്. പാകിസ്ഥാൻ ഇത്തവണ നല്ല ഫോമിൽ ആണെന്നും, ഇംഗ്ലണ്ടിനെ തറപറ്റിച്ച് പാക് ടീം കപ്പടിക്കുമെന്നാണ് പ്രവചനം. സംവിധായകൻ ഒമർ ലുലുവിനും ഇതേ അഭിപ്രായമാണുള്ളത്. പാകിസ്ഥാൻ ജയിക്കുമെന്ന് ഒമർ ലുലു അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ സംവിധായകനെ ദേശസ്നേഹം പഠിപ്പിക്കാൻ നിരവധി പേർ കമന്റ് ബോക്സിലെത്തി. അത്തരക്കാർക്ക് മറുപടി നൽകുകയാണ് ഒമർ ലുലു.
ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. ഇന്നത്തെ ഫൈനൽ ഗംഭീരമാകട്ടെയെന്നും, ഇന്ന് പാകിസ്ഥാൻ ജയിക്കുമെന്നാണ് തന്റെ പ്രവചനമെന്നും ഒമർ ലുലു അഭിപ്രായപ്പെട്ടു. നമ്മുടെ നാട്ടിൽ നിന്ന് പോയ ഇംഗ്ലീഷുകാർ ചെയ്ത അത്ര ക്രൂരതകൾ പാകിസ്ഥാൻ നമ്മളോട് ചെയ്തിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. സ്പോർട്സ്മാൻ സ്പിരിറ്റും ദേശസ്നേഹവും രണ്ടും രണ്ടാണെന്നും ഒമർ ലുലു പറഞ്ഞു.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇനി ദേശസ്നേഹം ഇല്ലേ എന്ന് പറഞ്ഞ് കമ്മന്റ് ചെയ്യുന്ന അണ്ണൻമാരോട് “100 വർഷത്തോളം നമ്മളെ അടിമകൾ ആക്കി ഒരുപാട് രാജ്യസ്നേഹമുള്ള ധീരൻമാരെ കൊന്ന് തള്ളി”. നമ്മുടെ സമ്പത്ത് മൊത്തം കൈക്കലാക്കി അവസാനം രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാർക്ക് കൊടുക്കാൻ ശംബളം ഇല്ലാതെ വന്നപ്പോൾ നമ്മുടെ നാട്ടിൽ നിന്ന് പോയ ഇംഗ്ലീഷുകാർ ചെയ്ത അത്ര ക്രൂരതകൾ പാകിസ്താൻ നമ്മളോട് ചെയ്തട്ടില്ല.
Post Your Comments