മലയാളത്തിന്റെ പ്രിയതാരമാണ് സലിം കുമാർ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരതി തിയറ്റേഴ്സ് എന്ന നാടക ട്രൂപ്പ് സലിം കുമാര്‍ നടത്തിയിരുന്നു. അത് പൂട്ടിയതിനെ പറ്റി ഒരു അഭിമുഖത്തിൽ താരം പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
‘നല്ല ആര്‍ട്ടിസ്റ്റുകൾ ടെലിവിഷനിലേക്ക് പോയി. പിന്നീട് ഞാന്‍ വിളിച്ചത് മോശം ആര്‍ട്ടിസ്റ്റുകളെ ആയിരുന്നു. മിമിക്രി നിര്‍ത്താം എന്ന് കരുതി. അപ്പോള്‍ ഓഫീസ് വെറുതെ കിടക്കുകയാണ്. നാടകം തുടങ്ങാം എന്ന് കരുതി. എന്നാൽ, നാടകം തുടങ്ങല്ലേ എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ ഞാന്‍ തുടങ്ങി. എന്റെ നാടക ട്രൂപ്പിന് ആദ്യത്തെ വര്‍ഷമൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എല്ലാം നല്ല ആളുകളായിരുന്നു. അവസാന വര്‍ഷം ആയപ്പോള്‍ സ്വല്പ്പം കുഴപ്പങ്ങള്‍ കാണിച്ചു. അതൊരു നടി ആയിരുന്നു. ഒരു ദിവസം ഞാന്‍ ഷൂട്ടിംഗിന് നില്ക്കുമ്പോള് കൊടുങ്ങല്ലൂരില്‍ നിന്നും എനിക്കൊരു കോള്‍ വരുന്നു’
‘ലൈറ്റ് ഓപ്പറേറ്ററെയും നടിയെയും ദുര്‍നടപ്പിന് ഹോട്ടലില്‍ നിന്ന് പിടിച്ചു എന്ന് പറഞ്ഞു. എനിക്ക് വല്ലാത്ത സങ്കടമായി. എന്നെയാണ് ആദ്യം വിളിക്കുന്നത്. അപ്പോള്‍ ആ പൊലീസുകാരന് എന്ത് വിചാരിച്ച് കാണും. അത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. എല്ലാ നടിമാരും അങ്ങനെയൊന്നുമല്ല. ഈ പെണ്ണ് മാത്രമാണ്. അവര്‍ക്ക് ഭര്‍ത്താവും കുട്ടികളും ഉണ്ട്. ആ സംഭവം എന്റെ മനസ്സിനെ വല്ലാതെ ബാധിച്ചു. സലിം കുമാറിന്റെ ട്രൂപ്പ് എന്ന് എല്ലാവരും പറയുന്നു. അങ്ങനെയാണ് നിര്‍ത്തിയത്. മാനസികമായി വളരെ വിഷമം തോന്നി പിന്നെ ആ പെണ്ണ് വന്നില്ല. നാടകം മുടങ്ങി. പുതിയ ആളെ വെച്ചു. അങ്ങനെ പല പല പ്രശ്നങ്ങള്‍ ആയി. അങ്ങനെ നിര്‍ത്തി. ഇപ്പോള്‍ ഓഫീസില്‍ എന്റെ ഡ്രെെവര്‍മാര്‍ താമസിക്കുന്നു,’ സലിം കുമാര്‍ പറഞ്ഞു.
Post Your Comments