കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ജീവിതത്തില്‍ സാമ്പത്തികമായി വളരെ മോശം അവസ്ഥ നേരിട്ടിട്ടുണ്ടെന്നുംഎങ്ങിനെയെങ്കിലും കടബാദ്ധ്യതകള്‍ തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നായിരുന്നു അപ്പോഴുള്ള തന്റെ ആഗ്രഹമെന്നും താരം പറയുന്നു.
മഞ്ജു പത്രോസിന്റെ വാക്കുകൾ ഇങ്ങനെ;
‘അന്ന് രാത്രി കാലങ്ങളിലൊന്നും ഉറക്കം പോലും ഉണ്ടാവില്ല. ആ ഇടയക്കാണ് ഒരു പത്ര പരസ്യത്തില്‍ കിഡ്നി ആവശ്യമുണ്ട് എന്ന പരസ്യം കണ്ടത്. രണ്ട് കിഡ്നിയുണ്ടല്ലോ സുനിച്ചാ, ഒന്ന് വിറ്റാലും സ്വസ്ഥമായി ജീവിക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. അത്രയധികം മോശമായിരുന്നു അവസ്ഥ.
തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ മാറ്റത്തിന് പിന്നില്‍ രാജമൗലി: തുറന്നു പറഞ്ഞ് യാഷ
കറണ്ട് ബില്‍ അടയ്ക്കാന്‍ പോലും പൈസ ഉണ്ടാവില്ല. അവസാനം അവർ വന്ന് ഫ്യൂസ് ഊരി കൊണ്ട് പോയാല്‍, എവിടെ നിന്ന് എങ്കിലും കടം വാങ്ങി പോയി അടയ്ക്കും. മോന് അന്ന് മൂന്ന് വയസാണ് പ്രായം. വീട്ടില്‍ അവിടെയും ഇവിടെയും എല്ലാം പരതി കിട്ടിയ 23 രൂപ കൊണ്ട് ഒരാഴ്ചയോളം കഴിച്ചു കൂട്ടിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ എന്തെങ്കിലും ചെലവ് വരുമോ എന്ന് ആലോചിച്ച് പുറത്തേക്ക് പോയില്ല.
‘സണ്ണി ലിയോണിന്റെ ആദ്യ സിനിമയിലെ നായകനായിരുന്നു ഞാൻ’: നിഷാന്ത് സാഗര്‍
എട്ട് ലക്ഷം രൂപയോളം വരുന്ന കടം വീട്ടാനാണ് താന്‍ ബിഗ് ബോസിലേക്ക് പോയത്. സീരിയലില്‍ നിന്ന് കിട്ടുന്ന പ്രതിഫലം ഒന്നിനും തികയില്ലായിരുന്നു. ബിഗ് ബോസില്‍ പോയാല്‍ ഒരാഴ്ച കൊണ്ട് മടങ്ങാം എന്നാണ് കരുതിയത്. പക്ഷെ 49 ദിവസം അവിടെ കഴിഞ്ഞു. ബിഗ് ബോസ് ഷോ കാരണം സാമ്പത്തികമായി തനിക്ക് പിടിച്ചു നില്ക്കാന് സാധിച്ചു. പക്ഷെ ഷോയ്ക്ക് ശേഷം സിനിമകളില്‍ അവസരം കുറഞ്ഞു.
Post Your Comments