CinemaGeneralNEWS

‘ഞാൻ ഫുക്രുവിന്റെ മടിയിൽ പല ആംഗിളില്‍ കിടക്കുന്നതും ഉമ്മ കൊടുക്കുന്നതുമൊക്കെ മോശം രീതിയിലാണ് കാണിച്ചത്’: മഞ്ജു

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആളാണ് മഞ്ജു. ബിഗ് ബോസിൽ പങ്കെടുത്തതോടെ മഞ്ജുവിനെതിരെ നിരവധി ഗോസിപ്പുകളും വിവാദങ്ങളും ഉണ്ടായിരുന്നു. ഫുക്രുവായുമായുള്ള കൂട്ടുകെട്ട് മഞ്ജുവിന് നെഗറ്റിവ് പ്രശസ്തിയാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ, ബിഗ് ബോസ് ഷോ മൂലം തന്റെ കുടുംബ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങളും ഭർത്താവുമായി വേർപിരിയലിന്റെ വക്കിലാണെന്ന വാർത്തകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മഞ്ജു. ഫ്‌ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ മത്സരിക്കാൻ എത്തിയപ്പോഴാണ് താരം ഇതിനെപ്പറ്റി പറഞ്ഞത്.

‘ബിഗ് ബോസിൽ പോയത് തന്റെ ജീവിതത്തിൽ വലിയ ദോഷങ്ങളുണ്ടാക്കി. അവസരം കിട്ടിയപ്പോൾ വളരെ താൽപര്യത്തോടെയും സന്തോഷത്തോടെയുമാണ് അതിലേക്ക് പോയത്. കടം കൊണ്ട് പൊറുതി മുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ബിഗ്‌ബോസിൽ തനിക്ക് അവസരം ലഭിക്കുന്നത്. 49 ദിവസം അവിടെ നിന്നു. കരിയറിൽ അത് ദോഷം ചെയ്തു. അതുവരെ മാസത്തിൽ രണ്ട് സിനിമകൾ ചെയ്തിരുന്നതാണ്. പിന്നീട് സിനിമയിൽ നിന്നുള്ള അവസരങ്ങൾ കുറഞ്ഞു. താൻ ഫുക്രുവിന് ചുംബിച്ചത് വളരെ മോശമായ തരത്തിൽ പ്രചരിച്ചിരുന്നു.

നമുക്ക് ഇഷ്ടമുള്ള ഒരാളെ കാണുമ്പോൾ അവരെ കെട്ടിപ്പിടിക്കുകയോ ഒരുമ്മ കവിളിൽ കൊടുക്കുകയോ ചെയ്തതിൽ എന്താണ് തെറ്റ്? എന്നെ സംബന്ധിച്ച് അത് തെറ്റായിരുന്നില്ല. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം മകനെയാണ് താൻ ആദ്യം വിളിച്ചത്. അവൻ പറഞ്ഞത് അമ്മ യൂട്യൂബ് നോക്കാനൊന്നും നിൽക്കേണ്ട എന്നായിരുന്നു. അതിന്റെ കാരണം ഞാൻ ഫോണിൽ നോക്കിയപ്പോഴാണ് മനസിലായത്.ഞാൻ ഫുക്രുവിന്റെ മടിയിൽ പല ആംഗിളില്‍ കിടക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ദൃശ്യങ്ങൾ വളരെ മോശമായിട്ടാണ് യൂ ട്യൂബിൽ കണ്ടത്.

ഇതൊക്കെ കണ്ടിട്ട് ഭർത്താവ് സുനിച്ചൻ എന്നോട് ഒന്നും പറഞ്ഞില്ല. വിവാഹ മോചനത്തിന്റെ വക്കിലാണെന്ന വാര്‍ത്തകള്‍ വറെ താന്‍ കണ്ടിരുന്നു. ഇതുവരെ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. പക്ഷേ കൂട്ടുകാരിയായ സിമിയോട് ‘അവൾ അവിടെ പോയി എന്തൊക്കെയാണ് ഈ കാണിക്കുന്നതെന്നാണ്’, പുള്ളി ചോദിച്ചത്. ഭർത്താവ് എന്ന നിലയിൽ അദ്ദേഹത്തിനും ഇതൊക്കെ ഒരുപാട് വിഷമമായി. ബിഗ് ബോസിലെ വിവാദങ്ങളൊക്കെ ഒന്നടങ്ങിയ ശേഷമാണ് താൻ സുനിച്ചനെ കാണുന്നത്’, മഞ്ജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button