വാളയാര്‍ പരമശിവവും മൂലങ്കുഴി സഹദേവനും ഇന്നും ആരാധകർ ഏറെയുള്ള ദിലീപ് കഥാപാത്രങ്ങളാണ്. ദിലീപിന്റെ കരിയർ ഹിറ്റുകളായ റണ്‍വേ, സി.ഐ.ഡി മൂസ തുടങ്ങിയ ചിത്രങ്ങൾക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. ഈ രണ്ട് കഥാപാത്രങ്ങള്‍ തിരിച്ചുവരാത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ദിലീപ്. അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍ സംവിധായകനായെത്തുന്ന തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
read also: അച്ഛന്‍ ഒന്നുരണ്ടെണ്ണം അടിച്ചാല്‍ അടിപൊളിയാണ്, ഇപ്പോ അത് ചിന്തിക്കാന്‍ പറ്റില്ല: വിനീത് ശ്രീനിവാസന്‍
”ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷണയും സിബി കെ തോമസുമൊക്കെ പിരിഞ്ഞു പോയി. അവരെ ഒന്നിപ്പിക്കാന്‍ വേണ്ടി പുറകെ നടക്കുകയാണ് ഞാനും ജോണിയും ജോഷി സാറുമൊക്കെ’- ദിലീപ് പറഞ്ഞു. ഈ രണ്ട് കഥാപാത്രങ്ങള്‍ വീണ്ടുമെത്തുന്നത് കാണാന്‍ പ്രേക്ഷകര്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് സിനിമയ്ക്കു വേണ്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
Post Your Comments