
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കൂമന്‍. ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ എത്തിയ ചിത്രം ആദ്യ പ്രദര്‍ശനത്തിനുശേഷം മികച്ച അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.
‘കൂമൻ എന്ന ചിത്രം കാണാൻ സാധിച്ചു. ഈ ചിത്രം സമ്മാനിച്ചത് വളരെ മികച്ച ഒരു ദൃശ്യാനുഭവമാണ്. ആദ്യാവസാനം ത്രില്ലടിപ്പിച്ച ഒരു ചിത്രമെന്ന് കൂമനെ വിശേഷിപ്പിക്കാം. ജീത്തു ജോസഫ് ഒരിക്കൽ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചപ്പോൾ, ആസിഫ് അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന്.. ഇത്രയും മികച്ച ഒരനുഭവം സമ്മാനിച്ചതിന് കൂമന്റെ ഓരോ അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു’, ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.
ട്വല്‍ത്ത് മാനിന്റെ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്‍റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പല സ്വഭാവ സവിശേഷതകളുമുള്ള ഗിരി ശങ്കര്‍ എന്ന പൊലീസുകാരനാണ് ചിത്രത്തില്‍ ആസിഫ് അലിയുടെ കഥാപാത്രം. രഞ്ജി പണിക്കര്‍, ഹന്ന റെജി കോശി, ബാബുരാജ്, ബൈജു, പൗളി വിൽസൺ, മേഘനാഥന്‍, രാജേഷ് പരവൂര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments