ഗായിക അഭയ ഹിരൺമയി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രവും കുറിപ്പും ആരാധകർക്കിടയില്‍ ചർച്ചയാകുന്നു. ‘പ്രണയമേ, നീ എന്റെ വായിലെ ഉമിനീർ ആകുക. തൊണ്ടക്കുഴിയിലൂടെ അരിച്ചിറങ്ങി എന്റെ ശരീരത്തിലേക്കു പടരുക. വിയർപ്പായും രക്തതമായും മാറുക’ എന്നാണ് അഭയ കുറിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞുള്ള തന്റെ ചിത്രവും അഭയ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തോടൊപ്പം, ഗായികയുടെ ലുക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സാരി ധരിച്ച് നാടൻ ലുക്കിലാണ് ഗായികയുള്ളത്. മാധവിക്കുട്ടിയെപ്പോലെ തോന്നുന്നുവെന്നാണ് ചിത്രത്തിനു നടി ഭാമയുടെ കമന്റ്. അഭയ പ്രണയത്തിലാണെന്ന തരത്തിലാണ് ചർച്ചകൾ സജീവമാകുന്നത്. എന്നാൽ കമന്റുകളോട് ഗായിക പ്രതികരിച്ചിട്ടില്ല.
വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് മലയാളി മനസ്സിൽ ഇടംപിടിച്ച ഗായികയാണ് അഭയ ഹിരണ്മയി. സ്വാതന്ത്ര്യമില്ലാത്ത ഒരിടത്തും നിൽക്കാൻ തനിക്ക് ആവില്ലെന്നും സ്വാതന്ത്ര്യത്തിന് അതിരുകൾ വെക്കുന്ന എവിടെയും താൻ തുടരാറില്ലെന്നുമാണ് താരം ഓത്തിടെ പറഞ്ഞിരുന്നു. സംഗീതത്തിലൂടെ തന്നെ മുന്നോട്ടു പോകാനാണ് താത്പര്യമെന്നും സ്റ്റേജിൽ പാടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്നും അഭയ കൂട്ടിച്ചേർത്തു.
Post Your Comments