ശ്രീനിവാസനും, വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്നതിലൂടെ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രമാണ് കുറുക്കൻ. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിച്ച് നവാഗതനായ ജയലാൽ വിവാകരൻ. സംവിധാനം ചെയ്യുന്ന കുറുക്കൻ്റെ ചിത്രീകരണം നവംബർ ആറ് ഞായറാഴ്ച്ച കൊച്ചിയിലെ സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂളിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു.
തമീമാനസ്റിൻ മഹാസുബൈർ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്. തുടർന്ന് ഡിജിപി ലോക് നാഥ ബഹ്റ സ്വിച്ചോൺ കർമ്മവും സംവിധായകൻ എം മോഹനൻ ഫസ്റ്റ് ക്ലാപ്പും നൽകി. വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ശ്രുതി ജയൻ എന്നിവരടങ്ങിയ രംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. ഫൺ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഷൈൻ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ജോൺ, ബാലാജി ഗർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുരഭിലഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മനോജ് റാം സിങ്ങാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. സംവിധായകനായ ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ.
Read Also:- നടൻ രാജേഷ് മാധവൻ സംവിധായകനാകുന്നു
മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി.
വാഴൂർ ജോസ്.
ഫോട്ടോ – പ്രേംലാൽ പട്ടാഴി.
Post Your Comments