രാജ്യമൊട്ടാകെ വിസ്മയമായി മാറിയ കന്നഡ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ ഇന്ന് സിനിമ ലോകത്തെ ചർച്ച വിഷയമാണ്. നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സെപ്റ്റംബര്‍ 30ന് ആദ്യമെത്തിയ കന്നഡ പതിപ്പ് കര്‍ണാടകത്തിന് പുറത്തും പതിയെ പ്രേക്ഷക ശ്രദ്ധയും കൈയടിയും നേടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകള്‍ അണിയറക്കാര്‍ പുറത്തിറക്കിയത്. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകൾ നൽകുകയാണ് റിഷഭ് ഷെട്ടി.
‘ഇപ്പോള്‍ എനിക്കൊന്നുമറിയില്ല. മനസ് ശൂന്യമാണ്. രണ്ട് മാസത്തെ ഇടവേള എടുക്കണം. ‘കാന്താര’യ്ക്ക് ശേഷം ഞാൻ ചെയ്യാൻ ആഗ്രഹിച്ച സിനിമകളെല്ലാം ഇപ്പോള്‍ മനസ്സില്‍ ഇല്ലാണ്ടായി. എനിക്ക് പുതിയൊരു തുടക്കം വേണം. ‘കാന്താര’ രണ്ടാം ഭാഗം സംഭവിക്കുമോ എന്ന് സംസാരിക്കാൻ സമയമായിട്ടില്ല. ചിത്രം റിലീസ് ചെയ്തിട്ട് 35 ദിവസമേ ആയുള്ളൂ’.
‘ഞങ്ങള്‍ ഇപ്പോഴും ചിത്രം പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ തനിക്ക് ‘കാന്താര’യെ കുറിച്ച് മാത്രമേ സംസാരിക്കാനാകു’ റിഷഭ് ഷെട്ടി പറഞ്ഞു. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Also:- മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലേക്ക്
അതേസമയം, സിനിമാറ്റിക്കായ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടിയെന്നും ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതെന്നും പൃഥ്വിരാജ് ട്വീറ്റ് ചെയ്തു. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുകയെന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments