മലയാളതിന്റെ പ്രിയ നടൻ ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ ഒരുക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ചിത്രത്തിന്റെ ഒരു പ്രീ-വിഷ്വലൈസേഷന്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. തന്റെ ആദ്യ ചിത്രത്തിന് തന്നെ നടന്‍ പൃഥ്വിരാജ് പ്രതികരിച്ചതില്‍ സന്തുഷ്‌ടനാണ് സംവിധായകൻ ജിതിന്‍.
‘രാജുവേട്ടന്‍ വളരെ അപ്പ്ഡേറ്റഡ് ആണ്. ഒരു മെസ്സേജ് അയക്കുമ്ബോള്‍ അവിടുന്ന് റിപ്ലൈ വരുന്നത്, അദ്ദേഹത്തെ പോലൊരാള്‍ക്ക് നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മനസ്സിലാവുക എന്നതെല്ലാം വലിയ കാര്യമാണ്’- ജിതിന്‍ പറഞ്ഞു.
‘തലേ ദിവസം വൈകുന്നേരം ആറ് മണിക്ക് ടൊവിനോ ഷൂട്ട് തുടങ്ങി. ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ വരെ മേക്കപ്പ് ഇട്ടാലെ ടൊവിക്ക് ഷൂട്ടിങ്ങിനു തയ്യാറെടുക്കാന്‍ സാധിക്കൂ. ആറരയോടെ ഞങ്ങള്‍ ഷോട്ട് എടുത്തു. ഷൂട്ടിംഗ് തീരുന്നത് പിറ്റേ ദിവസം ഉച്ചയ്ക്ക് 12 മണിക്കും.ഇതിനിടയില്‍ രാജുവേട്ടനോട് സംസാരിച്ച ടൊവി ‘എന്നെ 17 മണിക്കൂര്‍ പണിയെടുപ്പിച്ചു കൊല്ലുന്നേ’ എന്നായി. അജയന്റെ രണ്ടാം മോഷണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. സിനിമയ്ക്കായി ടൊവിനോ ഒരു വമ്ബന്‍ മേക്കോവറില്‍ എത്തും എന്ന് തല്ക്കാലം പറയാം. മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നിങ്ങനെ ട്രിപ്പിള്‍ റോള്‍ ആണ് ടൊവിനോയ്ക്ക്. ‘- ജിതിൻ പങ്കുവച്ചു.
Post Your Comments